എം പി മോഹൻ ഡെൽകർ മുംബൈയിലെ ഹോട്ടലിൽ ആത്മഹത്യ ചെയ്തു
VARTHA
22-Feb-2021
VARTHA
22-Feb-2021

മുംബൈ: ദാദ്ര ആൻഡ് നാഗർ ഹവേലിയിൽ നിന്ന് തുടർച്ചയായി ഏഴ് തവണ ലോകസഭാംഗമായ മോഹൻ ഡെൽകർ എം പി യെ മുംബൈയിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
തലേ രാത്രി ഹോട്ടലിൽ ഇരുവരും ചേർന്നെത്തിയതാണെന്ന് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഡ്രൈവർ വ്യക്തമാക്കി. രാവിലെ ഇയാൾ വാതിലിൽ ഏറെനേരം മുട്ടിയിട്ടും തുറക്കാതിരുന്നതോടെ ഹോട്ടൽ ജീവനക്കാരനെ വിവരം അറിയിച്ചു. മറു വശത്തൂടെ മുറിയിൽ കടന്നതും ഡെൽക്കറിനെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നെന്ന് ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.
1989, 1991, 1996 വർഷങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച ഡെൽക്കർ , 1998 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായും വിജയിച്ചു. തുടർന്ന് 2009 വരെ വിജയം ആവർത്തിച്ചെങ്കിലും വീണ്ടും കോൺഗ്രസിൽ ചേർന്നത് വിനയായി. 2009, 2014 ഇലക്ഷനുകളിൽ അദ്ദേഹം പരാജയപ്പെട്ടു. എന്നാൽ, പതിനേഴാം ലോക സഭയിൽ(2019 ൽ ) സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയം കൊയ്തു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments