Image

ഡെൻവർ സ്‌ഫോടനം: ബോയിങ് 777 വിമാനങ്ങൾ പരിശോധിക്കാൻ എഫ് എ എ

Published on 22 February, 2021
ഡെൻവർ സ്‌ഫോടനം: ബോയിങ് 777 വിമാനങ്ങൾ  പരിശോധിക്കാൻ എഫ് എ എ
കഴിഞ്ഞ ദിവസം നടന്ന ഡെൻവർ സ്‌ഫോടനത്തെത്തുടർന്ന്  ബോയിങ് 777 വിമാനങ്ങൾ ഉടനെ പരിശോധിക്കാൻ  ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ് എ എ )ഉത്തരവിട്ടു. പരിശോധനയിൽ പറക്കാൻ യോഗ്യമല്ലെന്ന് കാണുന്ന വിമാനങ്ങൾ നീക്കം ചെയ്യുമെന്ന് എഫ് എ എ അഡ്മിനിസ്ട്രേറ്റർ സ്റ്റീവ് ഡിക്‌സൺ പ്രസ്താവിച്ചു. 
പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പി ഡബ്ലിയു 4000 എഞ്ചിനിലെ തകരാറാണ് ഡെൻവറിലെ തീപിടിത്തത്തിന് കാരണം എന്നതുകൊണ്ടാണ് അതേ എൻജിനിൽ പ്രവർത്തിക്കുന്ന ജെറ്റുകൾ പരിശോധിക്കാനാണ് ഉത്തരവ്. 
സ്‌ഫോടനത്തിൽ യാത്രക്കാർ പരിഭ്രാന്തരായത് ഒഴിച്ചുനിർത്തിയാൽ പരിക്കുകളോ ആളപായമോ ഒന്നും കൂടാതെ സുരക്ഷിതമായി ലാൻഡിങ് സാധ്യമായി.
വിമാനങ്ങൾ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സേവനത്തിലേക്ക് മടങ്ങിവരുന്നതിനും ആവശ്യമായ അധിക നടപടികൾ കൈക്കൊള്ളുമെന്ന് യുണൈറ്റഡ് എയർലൈൻസ് അധികൃതർ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക