നിരാഹാര സമരം അവസാനിപ്പിച്ച് ഷാഫിയും ശബരിനാഥും
VARTHA
22-Feb-2021
VARTHA
22-Feb-2021

തിരുവന്തപുരം: കോൺഗ്രസ്സ് നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് എം എൽ എ മാരായ ഷാഫി പറമ്പിലും ശബരിനാഥും പി എസ സി ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖരാണ് ഒൻപത് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ തുടർന്നുപോന്ന ഉപവാസ സമരം എം. എൽ .എ മാരുടെ അനാരോഗ്യം കണക്കിലെടുത്ത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. തിങ്കളാഴ്‌ച സമരപ്പന്തലിലെത്തി പരിശോധന നടത്തിയ ഡോക്ടർമാരും ഇതേ നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി , എൻ എസ് നുസൂർ എന്നിവർ പകരക്കാരായി നിരാഹാരസമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
2 എം എൽ എ മാർ നിരാഹാരമിരുന്നിട്ട് സർക്കാർ അന്വേഷിക്കാത്തതിനെ രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments