Image

ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷ നിലനിര്‍ത്തി 'മ്'...(സൗണ്ട് ഓഫ് പെയിന്‍)'

Published on 23 February, 2021
ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷ നിലനിര്‍ത്തി 'മ്'...(സൗണ്ട് ഓഫ് പെയിന്‍)'
കുറുമ്ബ ഭാഷയിലുള്ള ആദ്യസിനിമയായ 'മ്..'( സൗണ്ട് ഓഫ് പെയിന് ) ഇനി ഓസ്ക്കാറില് ഇന്ത്യയുടെ പ്രതീക്ഷ.ഔദ്യോഗിക എന്ട്രിയായ ജെല്ലിക്കെട്ട് ഈ വര്ഷത്തെ ഓസ്കാറില് നിന്ന് പുറത്തായ സാഹചര്യത്തില് ഓസ്കാര് മത്സരവേദിയില് ഇന്ത്യയുടെ വലിയ പ്രതീക്ഷയാണ് 'മ്..'. മെയിന് സ്ട്രീം കാറ്റഗറിയില് സമര്പ്പിക്കപ്പെട്ട ചിത്രത്തിന്റെ ഓസ്കാര് സ്ക്രീനിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്. ഐ എം വിജയനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തേന് ശേഖരണം ഉപജീവനമാര്ഗമാക്കിയ കുറുമ്ബ ഗോത്രത്തില്പ്പെട്ട ആദിവാസി കുടുംബനാഥന് പാരിസ്ഥിതിക പ്രശ്നങ്ങള് മൂലം വനത്തില് തേനിന് ദൗര്ലഭ്യമുണ്ടാകുന്നതിനെ തുടര്ന്നുള്ള പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം.പ്രശസ്ത ചലച്ചിത്ര സംവിധായകന് വിജീഷ് മണിയാണ് സിനിമയുടെ കഥയും സംവിധാനവും നിര്വഹിച്ചിരിക്കുന്നത്. ഓസ്കാറിന്റെ ചുരുക്കപ്പട്ടികയില് ഇടം നേടിയ ഡാം 999 എന്ന ചിത്രത്തിന്റെ സംവിധായകനായ ഡോ. സോഹന് റോയ് ആണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്.

ഗ്രാമി അവാര്ഡ് ജേതാവായ അമേരിക്കന് സംഗീതപ്രതിഭ എഡോണ് മോള, നാടന് പാട്ടുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നഞ്ചമ്മ എന്നിവര് ചിത്രത്തിനുവേണ്ടി വരികള് എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. ജുബൈര് മുഹമ്മദ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്. പ്രകാശ് വാടിക്കല് തിരക്കഥ. ക്യാമറ ആര്. മോഹന്, പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ.

ഈ വര്ഷം ആദ്യ പകുതിയോടെയാണ് കേരളത്തില് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക