Image

കോവിഡ് മരണത്തിലെ രാഷ്ട്രീയം (ബി ജോൺ കുന്തറ)

Published on 23 February, 2021
കോവിഡ് മരണത്തിലെ രാഷ്ട്രീയം (ബി ജോൺ കുന്തറ)

ഇപ്പോൾ കോവിഡ് മരണങ്ങൾ ഒരു വിഷയമേയല്ല

ജോ ബൈഡൻ ജനുവരി 20 പ്രസിഡൻറ്റ് സ്ഥാനം ഏറ്റെടുക്കുമ്പോൾ അമേരിക്കയിൽ കോവിഡ് രോഗത്തിൽനിന്നും 400000 ത്തോളം നിർഭാഗ്യ മരണങ്ങൾ നടന്നു. ഇന്നിതാ ഒരു മാസം പിന്നിട്ടിരിക്കുന്നു രോഗത്തിൽ നിന്നുമുള്ള മരണം 500000 കടന്നിരിക്കുന്നു. ഒരു മാസത്തിനുള്ളിൽ 100000ത്തിലേറെ .

കോവിഡ് സംക്രമണം അതിൻറ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയ സമയത്തുപോലും, ന്യൂയോർക് സംസ്ഥാനം മാറ്റി നിറുത്തിയാൽ, ഒരുമാസം ഇത്ര അധികംപേർ മരണപ്പെട്ടിട്ടില്ല.
ഈ ലേഖകൻ ഇവിടെ രാജ്യം നേരിടുന്ന ഒരു ദാരുണ യാത്ര ഒരു ഭരണത്തലവൻറ്റെ തലയിൽ കെട്ടിവയ്ക്കുന്നതിനല്ല ശ്രമിക്കുന്നത് എന്നാൽ അതിലെ രാഷ്ട്രീയം, മാധ്യമങ്ങൾ നടത്തിയ വാസ്തവരഹിത പ്രചാരണങ്ങൾ ഇവയെല്ലാം ഒന്നു ചൂണ്ടിക്കാട്ടുക അതുമാത്രം.

ഡൊണാൾഡ് ട്രംപിൻറ്റെ ഭരണസമയത്താണല്ലോ കോവിഡ് രോഗ സംക്രമണം ആരംഭിക്കുന്നത്. ചൈനയിൽ നിന്നും, യൂറോപ്പിൽ നിന്നും ഈരോഗം അമേരിക്കയിൽ എത്തി എങ്കിലും അന്നത്തെ ഇതിലെ വില്ലൻ ട്രംപ് മാത്രം. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഈ രോഗം ട്രംപിനെ തോൽപ്പിക്കുന്നതിനായുള്ള ഒരു ആയുധമാക്കിമാറ്റി.

ആ സമയം സി ൻ ൻ എല്ലാ ദിനവും മണിക്കൂറുകൾ തോറും ഒരു ചെറുനാട പ്രദര്ശി പ്പിച്ചിരുന്നു എത്രപേർ ഓരോ ദിനവും കോവിടിൽ നിന്നും മരിക്കുന്നു. ഇന്നിതാ ആ കണക്കുകൾ നിങ്ങളാരും ഈ ടെലിവിഷന്‍ ചാനലിൽ കാണുകയില്ല.

മാധ്യമങ്ങൾക്ക് ഇന്നിതാ, കോവിഡ് രോഗം ഒരു പ്രധാന വാർത്ത അല്ലാതായി മാറിയിരിക്കുന്നു. ട്രംപിൻറ്റെ വമ്പിച്ച ശ്രമത്തിൽ പുറത്തു കൊണ്ടുവന്ന വാക്‌സിൻ വരെ ഇന്നിതാ ബൈഡൻ വിജയം ആക്കുവാൻ പരിശ്രമിക്കുന്നു.

ന്യൂയോർക്കിൽ ഗവർണ്ണർ ആൻഡ്രൂ കുമോയുടെ ഈയൊരു രോഗസംക്രമണം തെറ്റായി കൈകാര്യം ചെയ്തതിൻറ്റെ വെളിച്ചത്തിൽ വൃദ്ധ  ശുശ്രൂഷ മന്ദിരങ്ങളിൽ നടന്ന മരണങ്ങൾ ഇന്നിതാ സംസ്ഥാനത്തെ  ഡെമോക്രാറ്റ് നേതാക്കൾ വരെ ചോദ്യം നടത്തുന്നു.

ആ സമയം കൂമോ എല്ലാദിനവും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു തൻറ്റെ ഭരണ നിപുണത കാട്ടുന്നതിന് . ഇപ്പോൾ അറിയുന്നു ഇയാൾ പറഞ്ഞിരുന്നത് പലതും നുണകൾ ആയിരുന്നു എന്ന് . സി ഡി സി കൂടാതെ മറ്റു പലേ കേന്ദ്രഭരണ സ്ഥാപനങ്ങളിൽനിന്നും ഇയാൾ ശെരിയായ കണക്കുകൾ ഒളിച്ചുവയ്ച്ചു.

ആൻഡ്രൂ കൂമോ എന്തു കാരണത്താൽ കോവിഡ് രോഗം ബാധിച്ച വൃദ്ധരെ ആശുപത്രികളിൽ നിന്നും വൃദ്ധ മന്ദിരങ്ങളിലേയ്ക്ക് മാറ്റുന്നതിന് ഉത്തരവിട്ടു? ഇതിൽ നിന്നുമാണ് ആയിരക്കണക്കിന് വൃദ്ധർ അനാവശ്യമായി മരണപ്പെട്ടത്. ഇവർക്ക് രോഗം വേഗം പടരും എന്ന അറിവ്‌ നിലനിന്നിരുന്നു.

അപ്രധീക്ഷിതമായി ഭരണ തലവന്മാർ പലപ്പോഴും ഓരോ പ്രതിസന്ധിഘട്ടങ്ങൾ നേരിടും അവയെല്ലാം ഇവർ പരിപൂർണ്ണ അനുഭവജ്ഞാനികൾ എന്ന രീതിയിൽ കൈകാര്യം ചെയ്തു എന്നുവരില്ല പലപ്പോഴും അതെല്ലാം അവരുടെമാത്രം കുറ്റം എന്നു സ്ഥാപിക്കുവാൻ എതുർ കക്ഷി ശ്രമിച്ചു എന്നുവരും എന്നാൽ ഇവിടെ നാം കാണുന്നത് മാധ്യമങ്ങൾ കുറ്റം ചുമത്തുന്നത് ഏത് പാർട്ടി ഭരിക്കുന്നു എന്നു നോക്കി.
അതിനൊരു ഉദാഹരണം. ടെക്സസിൽ കഴിഞ്ഞ ആഴ്ച ആരും പ്രധീക്ഷിക്കാതെ ഒരു കൊടുംതണുപ്പ് സംസ്ഥാനം മുഴുവൻ കീഴടക്കി അതിൽ നിന്നും ഈ ലേഖകൻ അടക്കം മില്യൺ കണക്കിന് ആളുകൾ പലേ രീതികളിൽ കഷ്ടതകൾ അനുഭവിച്ചു. ആളപായം വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ.
എന്നാൽ ഈ സംസ്ഥാനം റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്നതിനാൽ ഭരണ നേതാക്കളുടെ പിടിപ്പു കുറവ് എന്നത് സ്ഥാപിക്കുന്നതിനാണ് നിരവധി മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഈ സമയം സെനറ്റർ റ്റെഡ് ക്രൂസ് മടയത്തരത്തിന് ഹ്യൂസ്റ്റനിൽ നിന്നും മാറിനിൽക്കുന്നതിനു ശ്രമിച്ചു. ഇത് മറ്റെല്ലാ വാർത്തകളെയും മാറ്റിനിറുത്തി . കേട്ടപ്പോൾ തോന്നി റ്റെഡ് ക്രൂസ് എന്തുകൊണ്ട്, മെക്സിക്കോക്ക് പോകുന്നതിനു പകരം വിദ്യൂതി പോസ്റ്റുകൾ കയറി ഫീസു കെട്ടിയില്ല?

നിർഭാഗ്യമല്ലാതെന്താ നമ്മുടെ നിരവധി മാധ്യമങ്ങൾ വെറും രാഷ്ട്രീയക്കാരുടെ വിഴുപ്പു പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങൾ ആയിമാറിയിരിക്കുന്നു. ഒരു ഭരണാധികാരിയും പലതിലും സമർദ്ധരല്ല അവരുടെ ചെയ്തികളിൽ തെറ്റുകൾ വന്നെന്നു വരും അതിനെയെല്ലാം മുതലെടുത്തു പകപോക്കുന്ന സ്വഭാവം മാധ്യമങ്ങൾ എങ്കിലും ഉപേക്ഷിക്കുവാൻ ശ്രമിക്കുക.


Join WhatsApp News
സാധാരണക്കാരൻ 2021-02-23 15:21:03
സത്യം പറയുന്നവരേയും നാടിന് നന്മ ചെയ്യുന്നവരേയും ആർക്ക് വേണം? China News Network കണ്ട് അവർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നവരാണ് സ്വന്തമായ ചിന്താശേഷിയില്ലാത്ത പലരും. മരണം മാത്രം മുന്നിലെന്ന് കാണിച്ചിരുന്ന ഫേക്ക് ന്യൂസ്, ആ വാർത്ത നിറുത്തലാക്കി എന്നത് ഒരു സന്തോഷവാർത്ത തന്നെ.
Boby Varghese 2021-02-23 15:44:12
The nation watched Donald Trump working 24/7 to fight Covid. We witnessed the largest movement of health care personnel , equipments, materials etc. No American ever died due to lack of ventilators or respirators. I hope Biden will accommodate Coumo in his cabinet and save NY.
വായനക്കാരൻ 2021-02-23 15:56:37
പെങ്ങൾക്ക് പണി പാലും വെള്ളത്തിൽ കിട്ടിയെന്ന് തോന്നുന്നു. വായിൽ തോന്നിയത് കോതക്ക് പാട്ടായാൽ, ആവശ്യ സമയത്ത് സ്വന്തം പാർട്ടിക്കാർ പോലും രക്ഷക്കായി വരില്ല. ചേച്ചിയുടെ അനുഭവം എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ.
Thomas NY 2021-02-23 17:51:21
"ഇപ്പോൾ കോവിഡ് മരണങ്ങൾ ഒരു വിഷയമേയല്ല " ട്രമ്പിനും ട്രമ്പ് സപ്പോർട്ടെഴ്സിനും പണ്ടേ കോവിഡ് രോഗമോ, അതെ തുടര്ന്നുള്ള മരണവും വെറും ഹോക്സ് അല്ലായിരുന്നോ ? മനുഷ്യത്വം അല്പം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത താങ്കൾക്ക് മാത്രമേ ഇങ്ങനെ എഴുതുവാൻ കഴിയു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അമേരിക്കയിലെ 81 മില്ലിയൻ ജനങ്ങൾ തിരസ്കരിക്കുകയും, അറുപത് കോർട്ടുകൾ ഇലക്ഷനിൽ യാതൊരു അപാകതയില്ലെന്നു പറഞ്ഞതും, സുപ്രീം കോർട്ട് രണ്ടുപ്രാവശ്യം തള്ളികളഞ്ഞതും, ഇലക്ട്രൽ കോളേജ് ബൈഡനെ അമേരിക്കയുടെ നാൽപ്പത്തി ആറാമത് പ്രസിഡണ്ടായി അംഗീകരിക്കുകയും ചെയ്തിട്ടും, ഇതുപോലെ നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒന്ന് രണ്ടു സ്ഥിരം അഭിപ്രായത്തോടെ അടിസ്ഥാന രഹിതമായി എഴുതുന്ന ഈ പരിപാടി നിറുത്തുക . നിങ്ങൾ സ്വയം നിങ്ങളെ വിലയില്ലാതാക്കുകയാണ്. ഈ മലയാളികളുടെ വായനക്കാർ അത്ര പൊട്ടന്മാരല്ലല്ലോ . ട്രമ്പിന്റെ പോളിസിയെ സപ്പോർട്ട് ചെയ്യുന്നത് മനസിലാക്കാം. പക്ഷെ ഈ വ്യക്തി പൂജ കാണുമ്പോൾ അതിന് മറ്റുപല കാരണങ്ങളും കാണും. ഒരു പക്ഷെ അയാളുടെ മാച്ചോ സ്റ്റൈൽ നിങ്ങൾക്ക് ഇഷ്ടമായിരിക്കും, ചിലപ്പോൾ സ്ത്രീകളെ തരം താഴ്ത്തി കാണിക്കുന്നത് ഇഷ്ടമായിരിക്കും, ചിലപ്പോൾ പണം പണം എന്നുള്ള വിചാരം മാത്രമുള്ളവരായിരിക്കും, അമേരിക്കയിൽ വന്നിട്ട്, അമേരിക്കൻ സ്വപനത്തെ സഫലീകരിക്കാൻ കഴിയാത്തവരായിരിക്കും, ജീവിതത്തിൽ ഒത്തിരി പരാജയം ഇട്ടിട്ടുള്ളവരായിരിക്കും. ട്രമ്പെന്ന വ്യക്തിയെ രഹസ്യമായി ആരാധിക്കുന്ന ചില മാനസീക രോഗികൾക്കു മാത്രമേ ഇങ്ങനെ എഴുതാൻ കഴിയു. 500000 ആൾക്കാർ മരിച്ചിട്ട്, അവരുടെ ആത്മാവിനോട് ബഹുമാനം കാണിച്ചിട്ടില്ലെങ്കിൽ പോകട്ടെ , അവരുടെ ബന്ധുക്കളോടെങ്കിലും അല്പം കാരുണ്യം കാണിക്കാമായിരുന്നു . ചിലർക്ക് മാതാവ് ചിലർക്ക് പിതാവ് ചിലർക്ക് മറ്റു ചിലർക്ക് രണ്ടുപേരും മരിച്ചവർ അങ്ങനെ അനേകർ. അവരോട് കാണിക്കുന്ന ഏറ്റവും ക്രൂരതയാണ് ഇത്തരം ലേഖനങ്ങൾ. പ്ളീസ് സ്റ്റോപ്പ് ഇറ്റ്.
jk 2021-02-23 22:45:22
Thomas NY your criticism is same as a street dog barking without knowing why?. Learn to read Malayalam first then criticize the matter in the article not the writter with facts otherwise nothing but a mad dog barking. Thanks
CID Mooosa 2021-02-24 01:23:44
For four years President Trump worked hard to defeat the covid 19 and by the time the vaccine came out because of his involvement and and someone else reaping what he worked.I know these people are blind and discriminates the Republican party and their leaders and they are favoring Democrats and their leaders and the Malayalees never see the good things Republican leaders do.That is basic reason and you cannot teach them and mud on their heads.
എന്തിന്? 2021-02-24 02:10:55
നായയുടെ വാൽ കുഴലിലിട്ട് നേരെയാക്കാൻ എന്തിനു ശ്രമിക്കുന്നു Thomas NY?
Tom 2021-02-24 02:50:07
ഇവന്റെയൊക്കെ വാലിൽ കുഴലിട്ടു കഴിയുമ്പോൾ തിരിഞ്ഞവന്റെ വാലിൽ തന്നെ ബൗ ബൗ വച്ചോണ്ടു കടിക്കുന്നത് കാണാൻ നല്ല രസം
ജെയിംസ് ഇരുമ്പനം 2021-02-24 14:49:40
ഏത് വിഷയമാണെങ്കിലും അതിനെ പറ്റി കേട്ട്/വായിച്ച് മനസ്സിലാക്കി, എഴുത്തുകാരൻറെ അഭിപ്രായം കാര്യകാരണ സഹിതം വിശദീകരിച്ചുള്ള ലേഖനങ്ങളുടെ ഒരു ആരാധകനായിരുന്നു ഈ ഞാനും! പറയുന്നതിൽ ദുഃഖമുണ്ട്, ഇനി ഇല്ലാ. കാരണം വേറൊന്നുമല്ല, താങ്കളുടെ ലേഖനങ്ങളെ യഥാർത്ഥ അർത്ഥത്തിൽ മനസിലാക്കി അതിനെ അനുമോദിക്കുന്നവരോട് ഒരു നന്ദി വാക്ക് പോലും പറയാത്ത താങ്കൾ, വഴിയേ പോയ ആരോ ഇട്ട ചൂണ്ടയിൽ കൊത്തി താങ്കളുടെ വില കളഞ്ഞു. അമേരിക്കൻ മണ്ണിനേയും ട്രംപിനേയും എതിർക്കുന്നവർ എതിർക്കട്ടെ, താങ്കൾ അവരോട് എന്തിന് പ്രതികരിക്കുന്നു, അർഹിക്കുന്ന അവഞ്ജയോടെ തള്ളണമായിരുന്നു!! ട്രംപിനെ എതിർക്കുന്ന അങ്ങനെയുള്ള അപകർഷതയുടെ കൂടാരമായ ലേഖകരെ വായനക്കാർ തള്ളിയതുകൊണ്ടാണ്, പല സ്വന്തം ലേഖനങ്ങളുടെ അടിയിലും ആ ലേഖകൻമാർ തന്നെ പ്രതികരിക്കേണ്ടി വരുന്നത്. ഒരു പക്ഷേ ഇ-മലയാളി ഈ പ്രതികരണം പ്രസിദ്ധീകരിക്കില്ലായിരിക്കാം, ഒരാളേയും വ്യക്തിപരമായി വിമർശിക്കാതെ എഴുതുന്ന പല പ്രതികരണങ്ങളും വെളിച്ചം കാണാറില്ല, അതുകൊണ്ട് തന്നെ പ്രതികരണങ്ങൾ എഴുതുന്നത് നിറുത്തിയ കുറച്ചധികം ആളുകളെ എനിക്കറിയാം. ആ ലിസ്റ്റിൽ ഒരെണ്ണം കൂടി.. അത്ര മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക