Image

ഇ.എം.സി.സി.: ഫോമായ്ക്കുണ്ടായ പേരുദോഷത്തിൽ നേതാക്കൾക്ക് അമർഷം

Published on 23 February, 2021
ഇ.എം.സി.സി.: ഫോമായ്ക്കുണ്ടായ പേരുദോഷത്തിൽ നേതാക്കൾക്ക് അമർഷം
ഇ.എം.സി.സി. വിവാദത്തിൽ ഫോമാ വലിച്ചിഴക്കപ്പെടുകയും അവഹേളിക്കപ്പെടുന്ന സ്ഥിതി  വരികയും ചെയ്തതിൽ ഫോമാ നേതാക്കൾ കടുത്ത അമർഷം പ്രകടിപ്പിച്ചു. ഇത്തരം ഒരു സംഭവം ഇതാദ്യമാണ്.

ഇതിനു മുൻപ് ബിസിനസ് രംഗത്തുള്ളവർ ഫോമായേ നയിച്ചിട്ടുണ്ടെങ്കിലും അവരാരും സ്വന്തം താല്പര്യങ്ങൾക്ക് സംഘടനയെ ഉപയോഗിച്ചതായി പരാതി ഉണ്ടായിട്ടില്ല. കേരളത്തിലെ മാധ്യമങ്ങളിലെല്ലാം ഫോമായുടെ പേര് ആക്ഷേപകരമായ ഉപയോഗിക്കപ്പെടുന്നു. ജോസ് എബ്രഹാമിനെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കുന്നതായി  തീരുമാനമെടുത്തെങ്കിലും അത് പരസ്യമാക്കാതെ പ്രശനം കെട്ടടങ്ങട്ടെ എന്ന മൃദുനിലപാടാണ് നേതൃത്വം സ്വീകരിച്ചത്. 

എന്നാൽ സംഘടന എന്തോ കുറ്റം ചെയ്തു എന്ന രീതിയിൽ വാർത്ത വന്നതോടെ മൃദുനിലപാട് ആഗ്രഹിച്ചവരും വെട്ടിലായി.

അതിന്റെ കൂടെയാണ് കമ്പനിയെപ്പറ്റി ഉയരുന്ന വിവാദങ്ങൾ. 5000 കോടിയുടെ പദ്ധതി നടപ്പാക്കാൻ ആസ്തിയോ സാങ്കേതിക കഴിവോ ഇല്ലാത്തതാണ് കമ്പനി എന്നതാണ് ആക്ഷേപം. എന്നാൽ ഇത്തരമൊരു ആശയവും ഒരു പ്രോജക്ടും തയ്യാറാക്കുന്നതിനു പിന്നിൽ വ്യക്തമായ ആസൂത്രണം ഉണ്ടാകാം.

എന്തായാലും കേരളത്തിലെ മാധ്യമങ്ങൾക്ക് ഒരു കോള് കിട്ടിയ പ്രതീതി ആണ്.  അവർ കാര്യങ്ങള് ചിക്കിച്ചികയുകയും  അവകാശ വാദങ്ങളെ പൊളിച്ചടുക്കുകയും ചെയ്യുന്നു.

ഇതിന്റെയെല്ലാം മദ്ധ്യേ ഫോമാ ചെന്ന് പെട്ടതിലുള്ള വിഷമമാണ് ദീർഘകാലമായി ഫോമായിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ഫോമയുടെ സൽപേര്  വീണ്ടെടുക്കാൻ ശക്തമായ നടപടികൾ ഉണ്ടാവുമെന്നവർ കരുതുന്നു.

Join WhatsApp News
Pathrose 2021-02-24 04:29:38
പിടി കിട്ടേണ്ടവർ അനേകം. അങ്ങിനെ ഫോമയുടെ കാര്യത്തിൽ ഒരു തീരുമാനമായി. ഫോമാ നേതാക്കൻമ്മാർ എന്ന പേരും പറഞ്ഞു ഇനി കേരളത്തിൽ കാല് കുത്താൻ ബുദ്ധിമുട്ടാണ്, അഴി എന്നാതിരിക്കണമെങ്കിൽ, മുൻ‌കൂർ ജാമ്യമെടുക്കുന്നത് ബുദ്ധിയാണ്. (വെറുതെ ഫൊക്കാനക്കാരെക്കൂടി നാറ്റിച്ചു.) വെറും ഒരു നെത്തോലിക്ക് വേണ്ടിയല്ല ഫോമാ മുക്കുവന്മ്മാർ അറബിക്കടലിൽ വല വീശിയത്. ഇവർ കുറെ നാളായി കേരളത്തിൽ നിന്നും കുറെ നാളായി വമ്പൻ സ്രാവുകളെ പിടിക്കുകയായിരുന്നു. (അതിനു വേണ്ടിയാണോ കുറെ ബിസിനസുകാർ ഫൊക്കാനയിൽ നിന്നും തെറ്റിപ്പിരിഞ്ഞു ഫോമയുണ്ടാക്കിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.) വെള്ളപ്പൊക്ക നിധി, വീട് പണി, മെഡിക്കൽ ക്യാമ്പ്, ഗ്രാമങ്ങളെ ദത്തെടുക്കൽ..രാഷ്ട്രീയ നേതാക്കന്മ്മാരേയും, താരങ്ങളെയും എഴുനെള്ളിക്കൽ.. വലയിൽ കുരുങ്ങുന്നതു ചാകരയല്ലേ? ഇതിനൊക്കെ വല്ല കണക്കുമുണ്ടോ? കൺവെൻഷൻ വരുമ്പോൾ നേതാക്കൻമ്മാരും, കുടുംബാംഗങ്ങളും, സില്ബന്ധികളും താമസിക്കുന്നത് luxury suite - ൽ. വേദിയിലും, മുൻനിരയിലും ഇരിപ്പാടം. വി.ഐ.പി. ടേബിളുകളിൽ മൃഷ്ട്ടാന്ന ഭോജനം… നയാപൈസ മുടക്കില്ല. സ്‌പോൺസർഷിപ് വഴി ലഭിക്കുന്ന കോടികൾ, സാദാരണക്കാരോട് ഈടാക്കുന്ന ഭീമമായ രെജിസ്‌ട്രേഷൻ ഫീസ്, സുവനീർ പരസ്യങ്ങൾ വഴി ലഭിക്കുന്ന ലക്ഷങ്ങൾ... കണക്കു വരുമ്പോൾ വലിയ നഷ്ട്ടം. പാവം നേതാക്കൻമ്മാർ അത് സ്വന്തം കീശയിൽ നിന്നുമെടുത്തിട്ടു മാനം രക്ഷിക്കുകയാണ്. ഈ ഫോമാക്കാരെ കൊണ്ട് ഇതുവരെ സാദാരണ അമേരിക്കൻ മലയാളികൾക്ക് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ? സഹായിച്ചില്ലെങ്ക്ലും, ഞങ്ങളെ വെറുതെ നാണം കെടുത്തരുതേ. ഒരപേക്ഷയാണ്.
Fomaan 2021-02-24 04:53:06
വേറൊരു മുൻസെക്രട്ടറിയുടെ 51 പേജുള്ള അശ്ളീല മെസ്സേജുകൾ പുറത്തു വന്നപ്പോഴും മുൻ ജോയിന്റ് സെക്രെട്ടറിയും ഇപ്പോഴത്തെ പി ആർ ഒ.യുമായ ആൾ പുറത്തുപറയാൻ കൊള്ളാത്ത കാരണത്താൽ രാജി വച്ചപ്പോഴും തോന്നാത്ത എന്തു അമർഷമാണ് ഇപ്പോൾ ഫോമാ നേതാക്കൾക്ക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക