Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷം മാര്‍ച്ച് 6-ന്

ജോഷി വള്ളിക്കളം Published on 25 February, 2021
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷം മാര്‍ച്ച് 6-ന്
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയില്‍ ആദ്യം രൂപംകൊണ്ട മലയാളി സംഘടന  ഷിക്കാഗോ മലയാളി അസോസിയേഷന്റെ  വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനാഘോഷ പരിപാടികള്‍ മാര്‍ച്ച് ആറാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സൂമിലൂടെ നടത്തുന്നു.

കോവിഡ് 19 ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗവണ്‍മെന്റ് നിബന്ധനകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ്  വിമന്‍സ് ഡേ ആഘോഷ പരിപാടികള്‍ സൂമിലൂടെ നടത്തുന്നത്.  അമേരിക്കയിലേയും കേരളത്തിലേയും പ്രമുഖ വ്യക്തികള്‍ യോഗത്തെ അഭിസംബോധന ചെയ്യും.

ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും വനിതകളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് വിമന്‍സ് ഫോറം വിവിധ പരിപാടികള്‍ ആസുത്രണം ചെയ്തു നടപ്പാക്കിവരുന്നത്.

പ്രസ്തുത പരിപാടിക്ക് "Bold for change' എന്ന് നാമകരണം ചെയ്തു.

ജനറൽ കോര്‍ഡിനേറ്ററായി റോസ് വടകരയും (708 662 0774), കോര്‍ഡിനേറ്റര്‍മാർ  ആഗ്‌നസ് മാത്യു, ജെസ്സി റിന്‍സി, ഷൈനി ഹരിദാസ്, ബീന കണ്ണൂക്കാടന്‍, ജൂബി വള്ളിക്കളം, ഡോ. സിബിള്‍ ഫിലിപ്പ്, ഷാനാ മോഹന്‍, ജോമോള്‍ ചെറിയതില്‍, ശ്രീദേവി പന്തള, ബ്രിജിറ്റ് ജോര്‍ജ്, സൂസന്‍ ഷിബു, സാറാ അനില്‍ എന്നിവരുമാണ്.

പരിപാടികളിലേക്ക് ഏവരേയും പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വള്ളിക്കളം, വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ് എന്നിവര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക