Image

വിദേശത്തു നിന്ന് വരുന്ന പ്രവാസികള്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന സൗജന്യമാക്കിയ കേരളസര്‍ക്കാരിനെ നവയുഗം കേന്ദ്രകമ്മിറ്റി അഭിവാദ്യം ചെയ്തു.

Published on 27 February, 2021
വിദേശത്തു നിന്ന് വരുന്ന പ്രവാസികള്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന സൗജന്യമാക്കിയ കേരളസര്‍ക്കാരിനെ നവയുഗം കേന്ദ്രകമ്മിറ്റി അഭിവാദ്യം ചെയ്തു.
ദമ്മാം: വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു എയര്‍പോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തിയ ആര്‍ ടി പി സി ആര്‍ പരിശോധന സൗജന്യമാക്കാനുള്ള കേരളസര്‍ക്കാരിന്റെ തീരുമാനത്തെ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി സ്വാഗതം ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാനദണ്ഡം അനുസരിച്ചു, വിദേശങ്ങളില്‍ നിന്നും വരുന്ന പ്രവാസികള്‍ അവിടെ 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് ജഇഞ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ യാത്ര ചെയ്യാന്‍ സമ്മതിയ്ക്കുകയുള്ളു. എന്നിട്ട്  നാട്ടില്‍ വിമാനമിറങ്ങുന്ന പ്രവാസികളില്‍ നിന്നും, വിമാനത്താവളങ്ങളില്‍ വെച്ച് അവരുടെ ചിലവില്‍ വീണ്ടും കോവിഡ് ടെസ്റ്റ് നടത്താനും നിര്‍ദ്ദേശം ഉണ്ടായിരുന്നു.

 കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മൂലം പ്രവാസികള്‍ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കും, വിദേശകാര്യമന്ത്രിയ്ക്കും, കേരളമുഖ്യമന്ത്രിയ്ക്കും നിവേദനം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നയം മാറ്റാന്‍ തയ്യാറാകാത്ത പക്ഷം, മുന്‍പ് ഉണ്ടായിരുന്ന പോലെ, കേരളത്തിലെ വിമാനത്താവളങ്ങളില്‍ വരുന്ന പ്രവാസികളുടെ കൊറോണ ടെസ്റ്റ് നടത്താനുള്ള ചിലവ് കേരള സര്‍ക്കാര്‍   തന്നെ ഏറ്റെടുക്കണമെന്ന് കേരളമുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ നവയുഗം  അഭ്യര്‍ത്ഥിച്ചിരുന്നു.

പ്രവാസികളുടെ ആവശ്യം മനസ്സിലാക്കി എയര്‍പോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തിയ ആര്‍ ടി പി സി ആര്‍ പരിശോധന സൗജന്യമാക്കാന്‍ കേരളസര്‍ക്കാര്‍ തീരുമാനിയ്ക്കുകയായിരുന്നു. ജനപക്ഷത്തു നിന്നും അങ്ങനെ ഒരു തീരുമാനം എടുത്ത സര്‍ക്കാരിനോട് നവയുഗം കേന്ദ്രകമ്മിറ്റി നന്ദി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഒരു തീരുമാനം മൂലം പ്രവാസികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളെ പോലും, വളച്ചൊടിച്ചു കേരളസര്‍ക്കാരിനെതിരെയുള്ള പ്രചാരണമാക്കി മാറ്റി, രാഷ്ടീയം കളിയ്ക്കാന്‍ തുനിഞ്ഞ പല കുബുദ്ധികള്‍ക്കും കിട്ടിയ കനത്ത തിരിച്ചടിയാണ് കേരളസര്‍ക്കാരിന്റെ ഈ തീരുമാനം.
കഴിഞ്ഞ അഞ്ചു വര്‍ഷമായി മുന്‍പെങ്ങുമില്ലാത്ത ആനുകൂല്യങ്ങളും, സേവനങ്ങളും നല്‍കി പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിച്ച കേരളസര്‍ക്കാരിനെതിരെ നിരന്തരമായ കുപ്രചരണങ്ങള്‍ നടത്തി വരുന്നവരെ  പ്രവാസികള്‍ ഒറ്റപ്പെടുത്തണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക