Image

ചിക്കാഗോ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 13 ശനിയാഴ്ച

പി.പി.ചെറിയാൻ Published on 28 February, 2021
ചിക്കാഗോ  അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 13  ശനിയാഴ്ച
ചിക്കാഗോ : അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഷിക്കാഗോയിൽ  മാര്‍ച്ച് 13 ന് ആചരിക്കുന്നു. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വെർച്യുൽ പ്ലേറ്റഫോം വഴി നടത്തപെടുന്ന കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ  വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത്  സെന്റ് ഗ്രീഗോറിയോസ്  ഓർത്തഡോക്സ്‌  ചർച്ചാണ്
 സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാണ് ലോകപ്രാര്‍ത്ഥനാ ദിനം. ഈവര്‍ഷത്തെ ചിന്താവിഷയമായ തിരഞ്ഞെടുത്തിരിക്കുന്നത് "ബിൽഡ് ഓൺ എ സ്ട്രോങ്ങ് ഫൌണ്ടേഷൻ"മത്തായി 7. 24 -27 വി.വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കിയാണ്.

ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിപ്പിച്ചിരുന്നു ദിനമാണ് വേള്‍ഡ് ഡെ പ്രെയര്‍. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.

സൗത്ത് ഫസഫിക് ഓഷൻ  തീരത്ത് സ്ഥിതി ചെയ്യുന്ന ചെറിയ രാജ്യമായ vanuatu ൽ  സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ പ്രത്യേക പ്രാര്‍ത്ഥനാ വിഷയമാക്കി, ദൈവത്തിന്റെ സൃഷ്ടികള്‍ എല്ലാം എത്ര മനോഹരം എന്ന ധ്യാനചിന്തയാണ് ഈ വര്‍ഷത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ സരിത മാത്യുവാണു  (ചിക്കാഗോ മാർ തോമ ചർച്ച )സന്ദേശം  നൽകുന്നത് , ചിക്കാഗോയിലെ   എല്ലാ െ്രെകസ്തവ ദേവാലയങ്ങളിലേയും സ്ത്രീകള്‍  പ്രാർത്ഥനയിൽ   പങ്കെടുക്കണമെന്ന് റവ ഫാ  ഹാം ജോസഫ് (പ്രസിഡന്റ് ),ആന്റോ കവലക്കൽ (സെക്രട്ടറി ) എന്നിവർ  അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കൺവീനർ റവ ഫാ: രാജു ഡാനിയേൽ 214 476 6484  നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Live  Broadcast on :
WWW: FLOWERSTV.US./LIVEBROADCAST

Attachments area
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക