Image

ജോയൻ കുമരകം : ആദരാഞ്ജലികൾ - സാലു അനിയൻ , പൗരധ്വനി

Published on 28 February, 2021
ജോയൻ കുമരകം : ആദരാഞ്ജലികൾ - സാലു അനിയൻ , പൗരധ്വനി
കുട്ടികൾക്കു വേണ്ടി വാക്കുകൾ ചേർത്ത് സ്വർഗ്ഗം മെനയുമ്പോൾ ജോയനെ കുട്ടികളുടെ മായാ ദാസനായും വാഗ്മിയുടെ സ്ഥാനത്തു നിൽക്കുമ്പോൾ സർവനന്മകളുടെയും സ്ഫുരണമായും സർവോപരി , സഹൃദയനും പരിത്യാഗിയുമായ ഒരു വലിയ ഹൃദയത്തിൽ നിന്നു വരുന്ന ശബ്ദവുമായാണ് നോക്കിയിരുന്നത്.

ഒരാഴ്ച മുമ്പ് എന്നെ വിളിച്ചിരുന്നു. പ്രഭാത കിരണങ്ങൾക്കൊപ്പമെത്തിയ ആ ശബ്ദം ...
ഇനി എന്ന് നാട്ടിലേക്കു വരുമെന്ന ചോദ്യത്തിനുള്ള ഉത്തരം നിഗൂഢമായ ഒരു ചിരി മാത്രമായിരുന്നില്ല. " ഒന്നുകൂടി വരാൻ ആഗ്രഹമുണ്ട്. കൊറോണ സമ്മതിക്കുമോ.."
പൗരധ്വനി, ആരോഗ്യ ശാസ്ത്രം, ബാല കേരളം എന്നിവയ്ക്കു മുതൽക്കൂട്ടായി ജോയൻ സമ്മാനിച്ച കുറെ പുസ്തകങ്ങൾ ...

അവയ്ക്കൊപ്പം ജോയന്റെ ഓർമ്മകളുമായി ഞങ്ങളെല്ലാവരും ഉണ്ടായിരിക്കും; കാലം അവയെല്ലാം തുടച്ചുമാറ്റും വരെയും.

തമ്പി ആന്റണിയും പ്രേമ ആന്റണിയും മഹത്തുക്കളുടെ പ്രതീകങ്ങളാണ്.
നൻമയുടെ ഭൂതകാലങ്ങളോർത്ത് പ്രിയപ്പെട്ട സഹോദരൻ ജോയൻ കുമരകത്തിന് പൗരധ്വനി കുടുംബത്തിന്റെ ആദരാഞ്ജലികൾ..!

  (പൗരധ്വനി ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ചീഫ് - എഡിറ്ററായിരുന്ന അനുജൻ അത്തിക്കയത്തിന്റെ ഭാര്യയാണ് ശ്രീമതി സാലു അനിയൻ . ആരോഗ്യ ശാസ്ത്രം മാസികയുടെ എഡിറ്ററുമായിരുന്നു. )
ജോയൻ കുമരകം : ആദരാഞ്ജലികൾ - സാലു അനിയൻ , പൗരധ്വനി
Join WhatsApp News
Jaimy 2021-02-28 11:56:18
A classy write up that touched the soul.
Biju Ninan 2021-02-28 12:00:52
A Precious human being.. rare talent We will miss you. RIP 🙏
Linda Groennevik Ninan 2021-03-01 10:18:07
I condole on your loss My mother in law Salu Aniyan . I translated and read the obituary Well expressed 👍 RIP Joyan Kumarakom
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക