Image

സമരം അവസാനിപ്പിച്ചെന്ന് ഷാഫി, ഇല്ലെന്ന് വൈസ് പ്രസിഡന്റുമാര്‍; യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരത്തില്‍ ആശക്കുഴപ്പം

Published on 28 February, 2021
സമരം അവസാനിപ്പിച്ചെന്ന് ഷാഫി, ഇല്ലെന്ന് വൈസ് പ്രസിഡന്റുമാര്‍; യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരത്തില്‍ ആശക്കുഴപ്പം


തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതില്‍ ആശയക്കുഴപ്പം. നിരാഹാര സമരം അവസാനിപ്പിച്ചെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ അറിയിച്ചിരുന്നെങ്കിലും സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാര്‍ അറിയിച്ചു

നിരാഹാര സമരം സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്കും യൂത്ത് കോണ്‍ഗ്രസിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തിയെന്ന് നിരാഹാരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ഷാഫി പറമ്പില്‍ പറഞ്ഞു. സമ്മര്‍ദ്ദ ശക്തിയായി നിലനില്‍ക്കുമെന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സമരം നീണ്ടുപോകാന്‍ കാരണമെന്നും അതിനാല്‍ ഉദ്യോഗാര്‍ത്ഥികളോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

മന്ത്രി എകെ ബാലനുമായി നടന്ന ചര്‍ച്ചയെ തുടര്‍നന് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചിരുന്നു. നൈറ്റ് വാച്ചര്‍മാരുടെ ജെലി സമയം കുറയ്ക്കുന്നതിലും പുതിയ തസ്തികകളില്‍ ഇപ്പോഴത്തെ പട്ടികയില്‍ നിന്ന് നിയമനം നടത്തുമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അതേസമയം സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരും. രേഖമൂലം ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് സിപിഒ ഉദ്യോഗസ്ഥര്‍ അറിയിച്ചു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക