Image

അന്താരാഷ്ട്ര വനിതാ ദിനം: അറ്റ്‌ലാന്റാ മലയാളികള്‍ ആഘോഷതിമിര്‍പ്പില്‍

അമ്മു സക്കറിയ Published on 01 March, 2021
അന്താരാഷ്ട്ര വനിതാ ദിനം: അറ്റ്‌ലാന്റാ മലയാളികള്‍ ആഘോഷതിമിര്‍പ്പില്‍
അറ്റ്‌ലാന്റാ: സാമൂഹ്യ സാംസ്കാരിക രാഷ്ട്രിയ രംഗത്തില്‍ പ്രാബല്യം തെളിയിച്ച വനിതകളുടെ സാന്നിധ്യത്തില്‍ ഈ വര്‍ഷത്തെ വനിതാ ദിനം ആഘോഷമായി കേരളാ വനിതാ വേദി നട
ത്തുന്നതായിരിക്കും.

ഗ്വിന്നറ്റ് കൗണ്ടി ബോര്‍ഡ് ഓഫ് കമ്മീഷണെര്‍സ്സ് ചെയര്‍ വുമണ്‍ നിക്കോള്‍ ഹെന്‍ട്രിക്‌സണ്‍ മുഖ്യ അതിഥിയായി  എത്തുന്ന ഈ ആഘോഷത്തിനു മാറ്റ് കൂട്ടുവാന്‍ കേരളത്തില്‍ നിന്നും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ആലപ്പുഴ മുന്‍ എംപി .സി.എസ്. സുജാത, ഓള്‍ ഇന്ത്യ മുസ്ലിം ലീഗ് യൂത്ത്  വൈസ് പ്രസിഡന്റ് ഫാത്തിമാ തഹലിയാ, മഹിളാ കോണ്‍ഗ്രസ്സ് സെക്രട്ടറി നിഷാ മോഹന്‍ എന്നിവര്‍ പങ്കെടുക്കുന്നതായിരിക്കും.

ജോര്‍ജ്ജിയ ഇന്ത്യന്‍ നെര്‍സ്സെസ് അസ്സൊസിയേഷന്‍ (ജിന)യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇഛഢകഉ19 വാക്‌സിനേഷന്‍ സെമിനാര്‍  എല്ലാവര്‍ക്കും പ്രയോജനമാകും എന്ന്  "ജിന' പ്രസിഡന്റ് ഡോക്ടര്‍  ദീപ്തി വര്‍ഗീസ്  അറിയിച്ചു.

റിപ്പോര്‍ട്ട്: അമ്മു സക്കറിയ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക