Image

എന്റെ മതം - പ്രഫ. ടി.ജെ. ജോസഫ് (ചാക്കോ കളരിക്കല്‍)

Published on 01 March, 2021
എന്റെ മതം - പ്രഫ. ടി.ജെ. ജോസഫ് (ചാക്കോ കളരിക്കല്‍)
കെസിആർഎം നോർത് അമേരിക്കയുടെ മാർച്ച് 10, 2021 ബുധനാഴ്ച09 PM (EST) നടക്കാൻ പോകുന്നസൂംമീറ്റിംഗിൽപ്രഫ. ടി. ജെ. ജോസഫ് ‘എൻറെമതം’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്.

പ്രഫ. ടി. ജെ. ജോസഫ് കോട്ടയംജില്ലയിലെ വാര്യാനിക്കാട് എന്നപ്രദേശത്താണ് ജനിച്ചുവളർന്നത്. 1957 ജൂലൈ 22-ന് ജനനം.പാലാസെൻറ്തോമസ്കോളജ്, എറണാകുളംമഹാരാജാസ്കോളജ്, ചങ്ങനാശ്ശേരി എൻ. എസ്. എസ്. ട്രെയിനിങ്കോളജ്എന്നിവിടങ്ങളിലായിരുന്നുവിദ്യാഭ്യാസം. 1985-ൽ മുരിക്കാശ്ശേരിപാവനാത്മകോളജിൽ അദ്ധ്യാപകനായിഔദ്യോഗികജീവിതംആരംഭിച്ചു. പിന്നീട്മൂവാറ്റുപുഴനിർമ്മലകോളജ്, തൊടുപുഴന്യൂമാൻ കോളജ്എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010-ൽ ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന് മതമൗലികവാദികളുടെആക്രമണത്തിനിരയായി. തുടർന്ന്കൊളജിൽനിന്നും പിരിച്ചുവിടപ്പെട്ടഅദ്ദേഹത്തെ 2014 മാർച്ച് 28-ന്സർവീസിൽ തിരിച്ചെടുത്തു. മൂന്ന്ദിവസങ്ങൾക്കുശേഷം 2014 മാർച്ച് 31-ന്അദ്ദേഹംജോലിയിൽനിന്ന്വിരമിച്ചു.

ജോസഫ്‌സാറിനെപ്പറ്റികേൾക്കാത്ത മലയാളികളാരും ഈ ഭൂമുഖത്തുണ്ടാകാൻ സാധ്യതയില്ല. അതിനുകാരണംന്യൂമാൻ കോളജിൽ അനാവശ്യമായി അരങ്ങേറിയചോദ്യപേപ്പർ വിവാദവുംഅതിനെത്തുടർന്ന്മതമൗലികവാദികൾ അദ്ദേഹത്തെക്രൂരമായിആക്രമിക്കുകയുംകൈപ്പത്തിവെട്ടിമാറ്റുകയും ആ സംഭവത്തോടനുബന്ധിച്ച്അദ്ദേഹത്തിന്നേരിടേണ്ടിവന്നപീഢാനുഭവങ്ങൾ അക്ഷരാർത്ഥത്തിൽ മനുഷ്യമനഃസാക്ഷിയെഞെട്ടിപ്പിക്കുകയുംചെയ്തതുകൊണ്ടാണ്. ഒരുതെറ്റിദ്ധാരണയുടെപേരിൽ സമാധാനത്തിൻറെ ദൂതന്മാരെന്ന്സ്വയംപ്രഖ്യാപിതക്രിസ്തു-ഇസ്‌ലാംമതമൗലികവാദികൾ കൈകോർത്ത്ഒരുസാധുവായഅധ്യാപകനെഎപ്രകാരമെല്ലാംഉപദ്രവിക്കാവോഅതിലുംകൂടുതലായിഉപദ്രവിച്ച്വഴിയോരത്തിൽ തള്ളി. ‘പ്രവാചകനെനിന്ദിച്ചു’ എന്നപ്രചാരണത്തിന്വഴിമരുന്നിട്ട് സ്വന്തംഗുരുവിനെഒറ്റിക്കൊടുത്തഫാദർ മാനുവൽ പിച്ചലക്കാട്ടിന് പ്രമോഷനുംകിട്ടി.ഇന്നദ്ദേഹംകോളജിൻറെവൈസ്പ്രിൻസിപ്പലാണ്.മത-രാഷ്ട്രീയ-സർക്കാർ കൂട്ടുകെട്ടിൻറെഭയാനകമായഒരുകേരളസംഭവം! മനഃസാക്ഷിയുള്ള മലയാളിക്ക് മറക്കാൻ കഴിയാത്ത സംഭവം!!

'എൻറെമതം' എന്ന വിഷയമാണ്ജോസഫ്‌സാർഅവതരിപ്പിക്കാൻ പോകുന്നത്എന്ന്നേരത്തെസൂചിപ്പിച്ചല്ലോ. അദ്ദേഹത്തിന് ഇഷ്ടമുള്ളവിഷയം അവതരിപ്പിക്കാമെന്ന്ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹംത്തന്നെ തെരഞ്ഞെടുത്ത വിഷയമാണിത്. സാറിൻറെ 'അറ്റുപോകാത്ത ഓർമ്മകൾ' എന്നആത്മകഥയിലെ ഒരുഅധ്യായത്തിൻറെപേര് 'എൻറെമതം' എന്നാണെന്നുംഅദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. 'അറ്റുപോകാത്തഓർമ്മകൾ' ഞാൻ പദാനുപദംവായിച്ചിട്ടുണ്ട്. 'എൻറെമതം' എന്നഅധ്യായം പലതവണയുംവായിച്ചു. എങ്കിലുംസാറെന്താണ്പറയാൻ പോകുന്നത് എന്നുള്ളത് എനിക്കുംഒരുഉദ്വേഗജനകമായ കാര്യമാണ്. ഇപ്രാവശ്യംഅത് അങ്ങനെതന്നെ നിൽക്കട്ടെ.

മാർച്ച് 10, 2021 ബുധനാഴ്ച09 PM (EST)നടക്കാൻ പോകുന്നസൂംമീറ്റിംഗിൽസംബന്ധിക്കാൻനിങ്ങളെല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

സൂം മീറ്റിംഗിൻറെവിവരങ്ങൾ ചുവടെ ചേർക്കുന്നു.

Date and Time: March 10, 2021, 09:00 PM EST (New York Time). ഇന്ത്യൻസമയം 7:30 A M March 11, 2021.

To join the Zoom Meeting, use the link below:

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

Meeting ID: 223 474 0207

Passcode: justice

Join WhatsApp News
George Neduvelil 2021-03-01 03:46:53
യേശു സ്ഥാപിച്ച മതമാണ് ക്രിസ്തുമതം എന്ന വിശുദ്ധ നുണയുടെ ബലത്തിൽ സർവ നന്മകളും സൗഭാഗ്യങ്ങളും മുച്ചൂടും അനുഭവിക്കുന്നവരാണ് പുരോഹിതവർഗം. പതിനഞ്ചുവാര വെള്ള ത്തുണിയിൽ അത്രയുംതന്നെ കുടുക്കുംപിടിപ്പിച്ചു തുന്നിയ കുപ്പായമണിഞ്ഞു സകലവിധമായ വിശുദ്ധ പാപങ്ങളിലും മുഴുകി വിയർക്കാതെ അപ്പം തിന്ന് അവർ വിരാജിക്കുന്നു. അവരിൽ ചിലരോട് അടുത്തുപെരുമാറിയതിന്റ്റെ വെളിച്ചത്തിൽ അവരുടെ പൊയ്‌മുഖം തുറന്നുകാട്ടാൻ പ്രൊഫ. ജോസഫ് തയ്യാറാകുമെന്ന് നമുക്ക് ആശിക്കാം!
Ninan Mathulla 2021-03-01 13:30:09
What the Catholic Church has done to Prof. Joseph is not justifiable. If he was a priest in the church they would have protected him. That doesn’t mean that Catholic Church is the symbol of evil. The Church is doing many great things. Every position has its dignity. The Priests position also has its dignity. They are useful to many church going members of the church. Those who criticize Church and priests in this column are either members that do not go to church or pay anything to the church, or members of other religions doing propaganda against the Church. When the priests live for the Church, they have to live by the Church and members have to support them financially as they meet the religious needs of the members. People who criticize are those who don’t have any religious needs. Politicians are doing a useful job and they live from it. Will you dare to criticize politicians as you criticize priests? Just because priests are busy serving the needs of their members and don’t take time to defend themselves, doesn’t mean that your criticism is valid. Politicians are also sitting idle without any manual labor for their living and you don’t dare to criticize them as there will be consequence for criticizing them as you can be in trouble for it. Is it not bullying tactics to attack a weak person as he will not attack back? My uncle who was a member of the Orthodox Church managing committee, and had opportunity to associate with priests closely once you told me that you have to keep eight feet distance with priests. Your expectation of priest is that he is representatives of God and act like God. They are human beings and have all needs of human beings with a family as you and I. Without doing anything to meet their needs, what is the use in criticizing them?
G. Puthenkurish 2021-03-01 17:25:53
ജീസസ്സിനെ ഒറ്റി കൊടുത്ത ജൂദാസ് കുറ്റം ബോധംകൊണ്ട് മുപ്പത് വെള്ളിക്കാശ് ദൂരെ വലിച്ചെറിഞ്ഞു കളഞ്ഞ് മരക്കൊമ്പിൽ തൂങ്ങി മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇവിടെ ഗുരുവിനെ ഒറ്റിക്കൊടുത്ത ഫാദർ മാനുവൽ പിച്ചലക്കാടിന് പ്രൊമോഷൻ. ലോകം എമ്പാടും കാണുന്ന ഒരു പ്രവണതയാണിത്. നീതിയുടെ പ്രവാചകനെ വീണ്ടും ക്രൂശിക്കാൻ ഏല്പിച്ചിട്ട് അനീതിയുടെ രാജാക്കന്മാരെ വാഴ്ത്തുന്ന പ്രവണത. സ്വന്തം മതത്തിൽ (അഭിപ്രായത്തിൽ) ഉറച്ചു നിന്നപ്പോൾ, ക്രിസ്തുവിന് ജീവൻ നഷ്ടപ്പെട്ടു . നിങ്ങൾ നിങ്ങളുടെ മതത്തിൽ (അഭിപ്രായത്തിൽ ) ഉറച്ചു നിന്നപ്പോൾ കൈക്ക് വെട്ടേറ്റു. അമേരിക്കയിൽ പത്തിൽ എട്ട് വൈറ്റ് ക്രിസ്ത്യൻ ഇവാഞ്ചലിക്കൽസ് വിശ്വസിക്കുന്നത് ട്രമ്പ് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണെന്നും ഇനിയും അവർ ട്രമ്പിന് വോട്ടു ചെയ്യുമെന്നാണ് . അവരിൽ പലരും ട്രമ്പാണ് ഇലക്ഷനിൽ ജയിച്ചതെന്നും, വിജയത്തിന് വേണ്ടി ശക്തി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നതുമാണ്. ഇതിന് പ്രധാന കാരണം, ഒരു സമയത്ത് അമേരിക്കയിൽ ജനസംഖ്യയിൽ 90% വെളുത്തവരായിരുന്നു. എന്നാൽ ഇന്നത് 56 % മാത്രമാണ് . ഈ സാഹചര്യത്തിൽ വിശ്വാസത്തെക്കാൾ അവരെ നിയന്ത്രിക്കുന്നത് ഭയമാണ്. തങ്ങൾ ന്യുനപക്ഷമായി മാറുമോ എന്ന ഭയം . ഇന്ന് അവരുടെ അയൽക്കാർ കറുത്തവരും , ഏഷ്യൻസും ആകുമ്പോൾ അവർക്ക് അവരെ സ്നേഹിക്കാൻ കഴിയുന്നില്ല. അമേരിക്കയിൽ ഏറ്റവും കൂടുതൽ ഏഷ്യൻസിന്റെമേൽ ആക്രമണം അഴിച്ചുവിറ്റപ്പെട്ട വര്ഷങ്ങളാണ് ഈ കഴിഞ്ഞ നാല് വർഷങ്ങൾ . ( According to the report: "Anti-Asian hate incidents increased dramatically in the wake of the 9/11 attacks and then surged after the election of Donald J. Trump. South Asian, Muslim, Sikh, Hindu and Middle Eastern communities all faced recurring cycles of harassment and violence. Since the onset of the pandemic, however, anti-Asian hate incidents now primarily directed at East Asians have skyrocketed according to both official and unofficial reports. Across the country, there were more than 2,500 reports of anti-Asian hate incidents related to COVID-19 between March and September 2020. And this number understates the actual number of anti-Asian hate incidents because most incidents are not reported.") ഈ സാഹചര്യത്തിൽ സ്വന്തം മതത്തെ (അഭിപ്രായത്തെ ) കാത്തു സൂക്ഷിക്കുക എന്ന് പറയുന്നത് മരണകരമായ ഒരു വെല്ലുവിളിയാണ് " സത്യത്തിന് വേണ്ടി നാം നിലകൊള്ളുമ്പോൾ , സത്യത്തിന്റ ബലിദേവത നമ്മോട് ആവശ്യപ്പെടുന്നത് നമ്മളുടെ ജീവനെയാനെന്നുള്ള " വാക്കുകൾ ഇതിനോട് ചേർത്ത് ചിന്തിക്കാവുന്നതാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക