Image

പുതിയ പാർട്ടി ഇല്ലെന്ന് ട്രംപ്; ശക്തിയും കഴിവും   വിഭജിക്കുകയില്ല

Published on 28 February, 2021
പുതിയ പാർട്ടി ഇല്ലെന്ന് ട്രംപ്; ശക്തിയും കഴിവും   വിഭജിക്കുകയില്ല

ഒർലാണ്ടോ, ഫ്ലോറിഡ: ജനുവരിയിൽ വൈറ്റ് ഹൗസിന്റെ പടികടന്ന ശേഷം മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ ആദ്യത്തെ പൊതു പ്രസംഗത്തിന്റെ വേദി എന്ന നിലയിൽ  ഫ്ലോറിഡയിൽ നടക്കുന്ന യാഥാസ്ഥിതിക സമ്മേളനത്തിന് പ്രസക്തി കൂടുതലാണ്. പാർട്ടിക്ക് വേണ്ടി ഐക്യപ്പെടാൻ റിപ്പബ്ലിക്കൻമാരോട് ട്രംപ് പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു .

പുതിയ പാർട്ടി തുടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പബ്ലിക്കൻ ശക്തി വിഭജനത്തിലൂടെയല്ല, ഏകീകരണത്തിലൂടെയാണെന്നും   ഒർലൻഡോയിൽ നടക്കുന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ   ട്രംപ് പറഞ്ഞു.    'നമ്മൾ  പുതിയ പാർട്ടി  ആരംഭിക്കുന്നില്ല, നമ്മുടെ ടെ ശക്തിയും കഴിവും   വിഭജിക്കുകയില്ല. പകരം, മുമ്പെങ്ങുമില്ലാത്തവിധം  ഐക്യത്തിലൂടെ  ശക്തരാകും.'

റിപ്പബ്ലിക്കൻമാർക്ക് ഹൗസിന്റെയും സെനറ്റിന്റെയും നിയന്ത്രണം വീണ്ടെടുക്കാനുള്ള മാർഗവും ട്രംപ് നിർദേശിച്ചു.

ജനുവരി 6 ന് നടന്ന ക്യാപിറ്റോൾ കലാപത്തിന്റെ പശ്ചാത്തലത്തിൽ ട്രംപിനെ ഇംപീച്ച് ചെയ്യാൻ വോട്ടുചെയ്ത റിപ്പബ്ലിക്കാന്മാരിൽ ഒരാളായ ഹൗസ് അംഗം ലിസ് ചെയ്‌നിക്കെതിരെ  മാത്രമല്ല പേരിൽ മാത്രം റിപ്പബ്ലിക്കൻ ആയിരിക്കുന്ന പലരുമുണ്ടെന്നും അവർക്കെതിരെ കരുതിയിരിക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.

see also

Trump repeats environment criticism of India in 1st speech after WH departure 

Trump hints at 2024 run, attacks Republicans  

Join WhatsApp News
Trump the Greatest 2021-03-01 15:18:01
Trump is the most courageous leader standing with the common people. Trump is a true leader.
പൗരൻ 2021-03-01 16:04:39
ഹുസൈനിക്ക രണ്ടായി വിഭജിച്ച ഈ മഹാ രാജ്യത്തെ ഒരുമയിലേക്ക് നയിക്കാൻ ട്രംപിന് മാത്രമേ കഴിയൂ. ഒരുമിച്ചു നിന്നാലേ ശക്തിയുണ്ടാകൂ, അല്ലെങ്കിൽ ലോകത്തിന് അമേരിക്കയെ ബഹുമാനമുണ്ടാകില്ല. ട്രംപ് പടികൾ ഇറങ്ങിയതും, Myanmarൽ പട്ടാളം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തു, നൂറ് കണക്കിന് ആളുകൾ വെടിയേറ്റ് മരിക്കുന്നു, നമ്മുടെ നേതാവ് ബേസ്‌മെന്റിൽ ഉറക്കം തന്നെ. അവർക്കറിയാം tough decision എടുക്കാൻ കെൽപ്പുള്ള നേതൃത്വം ഇപ്പോൾ നിലവിലില്ലായെന്ന്.
ഹുസൈനിക്ക സിന്ദാബാദ് 2021-03-01 16:16:24
അങ്ങനെ പറയരുത്, ഞങ്ങടെ നേതാവിനും കടുകട്ടി തീരുമാനങ്ങൾ എടുക്കാൻ അറിയാം. ഞങ്ങളും പോയി പൊട്ടിച്ചല്ലോ. വെറുതെ കുറേ മണൽ കൂടി കിടക്കുന്ന സിറിയൻ മരുഭൂമിയിൽ മനുഷ്യർ ആരും ഇല്ലാതെ പോയത് ഞങ്ങളുടെ കുഴപ്പമാണോ?
കൂനൻ (Qanon ) 2021-03-01 16:24:16
അവനെന്റ് പ്രിയപുത്രൻ . അവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. അവന്റ പിൻഗാമികൾ അവനോടൊപ്പം എന്റെ വലതുഭാഗത്തു നരകത്തിൽ കാണും . ഇനി അവൻ രാജായി വരുമ്പോൾ അവന്റ തലയിൽ കാളകൊമ്പും കയ്യിൽ ത്രീശൂലവും കാണും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക