Image

കേരളത്തില്‍ വാഹനപണിമുടക്ക് തുടങ്ങി, പരീക്ഷകള്‍ മാറ്റിവച്ചു

Published on 02 March, 2021
കേരളത്തില്‍ വാഹനപണിമുടക്ക് തുടങ്ങി, പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച മോട്ടോര്‍വാഹന പണിമുടക്ക് തുടങ്ങി.  രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. കെ.എസ്.ആര്‍.ടി.സി., സ്വകാര്യബസുകള്‍, ഓട്ടോ, ടാക്‌സി, ട്രക്കര്‍ എന്നിവ മുടങ്ങിയേക്കും. ഐ.എന്‍.ടി.യു.സി., സി.ഐ.ടി.യു., എ.ഐ.ടി.യു.സി. തുടങ്ങിയ യൂണിയനുകളെല്ലാം പണിമുടക്കുന്നുണ്ട്. ബി.എം.എസ്. മാത്രമാണ് വിട്ടുനില്‍ക്കുന്നത്. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു.

കേരള സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തീയതി പിന്നീട് തീരുമാനിക്കും. പത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മോഡല്‍, പരീക്ഷകളും മാറ്റിവെച്ചു. ഇവ എട്ടിന് നടത്തും. സാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. ടി.എച്ച്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ എട്ടിലേക്ക് മാറ്റിവെച്ചു. എട്ടിന് നടത്താനിരുന്ന പരീക്ഷകള്‍ ഒന്‍പതിലേക്കു മാറ്റി. സമയക്രമത്തിനും മറ്റു തീയതികളിലെ പരീക്ഷകള്‍ക്കും മാറ്റമില്ല. ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ മൂന്നാംവര്‍ഷ എം.എസ്.സി. മെഡിക്കല്‍ ഫിസിയോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ മാര്‍ച്ച് ആറിലേക്ക് മാറ്റി. വ്യാവസായിക പരിശീലന വകുപ്പിന്റെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ക്ക് മാറ്റമില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക