Image

ജാക്​ മാക്ക്​ ചൈനയില്‍ ഏറ്റവും വലിയ സമ്ബന്നനെന്ന പദവി നഷ്ടമായി

Published on 02 March, 2021
ജാക്​ മാക്ക്​ ചൈനയില്‍ ഏറ്റവും വലിയ സമ്ബന്നനെന്ന പദവി നഷ്ടമായി
ബെയ്​ജിങ്​: ആലിബാബ, ആന്‍റ്​ ഗ്രൂപ്​ സ്ഥാപനങ്ങളുടെ മേധാവി ജാക്​ മാക്ക്​ ചൈനയില്‍ ഏറ്റവും വലിയ സമ്ബന്നനെന്ന പദവി നഷ്​ടമായി. 2020ലും 2019ലും ഒന്നാം സ്​ഥാനത്ത്​ തുടര്‍ന്ന ജാക് മാ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ നാലാംസ്​ഥാനത്തേക്കു വീണു.

കുടി​വെള്ള കമ്ബനി നോങ്​ഫു സ്​പ്രിങ്​ ഉടമ ഷോങ്​ ഷാന്‍ഷാന്‍, ടെന്‍സെന്‍റ്​ ഹോള്‍ഡിങ്ങിന്‍റെ പോണി മാ, ഇ- കൊമേഴ്​സ്​ രംഗത്തെ പുതിയ സാന്നിധ്യമായ പിന്‍ഡുവോഡോയുടെ മുതലാളി കോളിന്‍ ഹുവാങ്​ എന്നിവരാണ്​ ആദ്യ മൂന്നു പദവികളിലുള്ളവര്‍.

സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുടെ പേരില്‍ ഭരണകൂടത്തിന്‍റെ വെറുപ്പ് ഏറ്റുവാങ്ങേണ്ടി വന്ന
ജാക്​ മായുടെ ആന്‍റ്​ ഗ്രൂപിനും ആലിബാബക്കും മേല്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ചുമത്തിയതോടെ ഇരു കമ്ബനികളുടെയും വിപണി നിയന്ത്രണം പിന്നിലായി .
കഴിഞ്ഞ വര്‍ഷം ഒക്​ടോബറില്‍ രാജ്യത്ത്​ ഭരണകൂടം നയിക്കുന്ന നിയന്ത്രണ സംവിധാനത്തിനെതിരെ മാ ആഞ്ഞടിച്ചിരുന്നു.

 3700 കോടി ഡോളര്‍ വിപണി മൂല്യമുള്ള ആന്‍റ്​ ഗ്രൂപ്​ ​പ്രഖ്യാപിച്ച ഐ.പി.ഒക്ക്​ വിലക്കേര്‍പ്പെടുത്തിയായിരുന്നു ഭരണകൂടത്തിന്‍റെ ആദ്യ പ്രതികാരം. ആലിബാബക്കെതിരെ ഡിസംബറില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ആന്‍റ്​ ഗ്രൂപിന്‍റെ ചില വ്യവസായങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു .നടപടികള്‍ ശക്തമായതോടെ പൊതുരംഗത്തുനിന്ന്​ പൂര്‍ണമായി ജാക്​ മാ വിട്ടുനിന്നത്​ അറസ്റ്റ്​ അഭ്യൂഹങ്ങളും ശക്​തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക