Image

തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി

Published on 02 March, 2021
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ  ജർമ്മനി
മനസ്സിൻറെ കഴിവുകളുടെ വികസനമാണ് വിദ്യാഭ്യാസം. ഒരു രാജ്യത്തെ സംസ്കാരത്തിന് നിലവാരം അവിടുത്തെ ജന വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. അച്ചടക്കം, വിവരശേഖരണം, പരിശീലനം, ശാസ്ത്രം, സംസ്കാരം, അധ്യാപനം, സാക്ഷരത, പരിഷ്കരണം, മാർഗനിർദേശങ്ങൾ, മസ്തിഷ് പ്രബോധനം, നാഗരികത എന്നിവയെല്ലാം നാം വിദ്യാഭ്യാസ ഗുണങ്ങളായി കണ്ടുവരുന്നു.

വിദ്യാഭ്യാസം എന്നാൽ സത്യത്തേയും സാരികതേയും  ക്ഷണിക്കുന്ന തിനും അതിനെ കണ്ടെത്തുന്നതിനും പ്രാവർത്തികമാക്കുന്നതിനുമായുള്ള ഒരു പ്രക്രിയയാണ്. അധ്യാപകർ അഭ്യസിപ്പിക്കുകയും വിദ്യാർത്ഥികൾ സാധ്യതകൾ പുറത്തുകൊണ്ടുവരികയും അതിനെ വികസിപ്പിച്ചെടുക്കുകയുംചെയ്യുന്നു

.എന്താണ് ഈ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അല്ലെങ്കിൽ job oriented education?

 ഏതെങ്കിലും ഒരു പ്രത്യേക തൊഴിലിനായി ഒരു വിദ്യാർത്ഥിയെ പഠിപ്പിക്കുന്ന വിദ്യാഭ്യാസ രീതിയാണ് തൊഴിൽ അടിസ്ഥാന വിദ്യാഭ്യാസം എന്ന് സാധാരണ പറയുന്നത്
 വിദ്യാഭ്യാസത്തെ ഒരു ജോലി കണ്ടെത്തുന്നതിൽ മാത്രം പരിമിതപ്പെടുത്തുന്നത്. അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ,കാണാത്തവ പരിവേഷണം ചെയ്യുന്നതിനും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, ഒരു വ്യക്തിയുടെ സ്വന്തം ഐഡൻറിറ്റി കണ്ടെത്തുന്നതിനും, ഒരു വ്യക്തിയെ പഠിപ്പിക്കുന്നതിനുമാ യിട്ടുള്ള ശക്തിമത്തായ ഒരു മാധ്യമം കൂടിയാണ് വിദ്യാഭ്യാസം .

യുവജനങ്ങളെ മാനവശേഷി വിഭവങ്ങളായി കാണുകയും അവർക്ക് അനുയോജ്യമായ വിദ്യാഭ്യാസം നൽകുകയും ചെയ്താൽ കാര്യങ്ങൾ എളുപ്പമാകും ഒരു വ്യക്തിയുടെ മുഖം ആ വ്യക്തിയുടെ ഹൃദയത്തിൻറെ കണ്ണാടി പോയെങ്കിൽ രാജ്യത്തെ വിദ്യാഭ്യാസ നിലവാരം രാജ്യത്തിൻറെ കണ്ണാടി പ്രതിച്ഛായയാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നമ്മൾ സംസ്കാര സാങ്കേതിക രംഗത്ത് വളരെയധികം മുന്നേറി.  ലോകത്തിലെ ആറ്  ആണവ ശക്തികളിൽ ഒന്നാണ് നാം ഇപ്പോൾ.

.എന്തൊക്കെയാണ് നാം പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

 ജോലി ലോകവുമായി സമ്പർക്കം പുലർത്തുന്നതിലൂടെയും ജോലി അടിസ്ഥാനമാക്കിയുള്ള പഠന പ്രോഗ്രാമുകളിൽ പങ്കെടുക്കുന്ന തിലൂടെ യും തൊഴിലുടമകൾ വിലമതിക്കുന്ന മികച്ച  ച്കഴിവുകൾ നേടാൻ നമുക്ക് സാധിക്കുന്നു. പക്ഷേ വെറുമൊരു ക്ലാസ് റൂം വിദ്യാഭ്യാസ ക്രമീകരണ  സമ്പ്രദായത്തിൽ ഇത് കൈവരിക്കാൻ പ്രയാസമാണ്. സാങ്കേതിക വിദ്യാഭ്യാസവും കൂട്ടത്തിൽ ഒരു ടീമിലെ അംഗമായി പ്രവർത്തിക്കാനുള്ള കഴിവും നേടണമെങ്കിൽ, തൊഴിൽ അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രദായം തന്നെ നിലവിൽ വരണം.തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം പ്രാദേശിക ബിസിനസ്സ് കാലാവസ്ഥയെ ശക്തിപ്പെടുത്തുന്ന തിനോടൊപ്പം വിദഗ്ധമായ പ്രാദേശിക  തൊഴിൽശക്തി സൃഷ്ടിക്കുകയും അതിലൂടെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

 യോഗ്യത അടിസ്ഥാനത്തിലുള്ള പഠനം ഒരു പുതിയ പ്രവണതയല്ല. എന്നിരുന്നാലും കഴിഞ്ഞ കുറേ വർഷങ്ങളായി കൂടുതൽ സ്ഥാപനങ്ങൾ മുന്നോട്ടു വന്നതു കാരണം,  ഈ പ്രസ്ഥാനം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.

എന്താണ് ഈ ക്ലാസ്റൂം സംസ്കാരം?

 വിദ്യാർഥികൾക്ക് സുപരിചിതവും പങ്കാളികളാകാൻ സ്വാതന്ത്ര്യമുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ക്ലാസ് റൂം സംസ്കാരത്തിൻറെ വിശേഷത. സ്വാഗതാർഹം വും സുരക്ഷിതമായ ഒരു ക്ലാസ് റൂം ഉണ്ടായിരിക്കുന്നതാണ് മികച്ച  പഠനത്തിനുള്ള അടിസ്ഥാനം. ഇത്തരത്തിൽ വിദ്യാർഥികൾക്ക് ഒരു തോന്നൽ ഉണ്ടായില്ലെങ്കിൽ അത് അവരുടെ വിദ്യാഭ്യാസം തടസ്സം ആയിത്തീരുകയും ചെയ്യും. സി.ബി.സി. (അല്ലെങ്കിൽ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം) ലളിതമായി പറഞ്ഞാൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനോ, നേടാൻ ആഗ്രഹിക്കുന്നനിനോയുള്ള  വിദ്യാർഥി കേന്ദ്രീകൃത സമീപനമായാണ് അറിയപ്പെടുന്നത്. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായം വിദ്യാർത്ഥികൾക്ക് കൂടുതൽ സാധ്യത നൽകൂന്നില്ല. കോഴ്സും പഠന ഉള്ളടക്കവും മുൻകൂർ നിർദ്ദേശിച്ചിട്ടുള്ളതും, സമകാലികവും അല്ലായിരുന്നു

.തൽഫലമായി വിദ്യാർഥികൾക്ക് അവരുടെ വിജ്ഞാന അടിത്തറ പിന്നീട് അവരുടെ തൊഴിൽ ജീവിതത്തിൽ പ്രായോഗികമാക്കാൻ എളുപ്പമായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ പരമ്പരാഗത ഒറ്റപ്പെട്ട കോഴ്സുകൾക്ക് സമകാലിക ഔചിത്യം ഇല്ലായിരുന്നു.ആശയ പരമായ പഠനം അവതരിപ്പിക്കാൻ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുക,

 മൂല്യം തന്നെ സംവിധാനം നിലവിൽ ആക്കുക

 എല്ലാ വിഷയങ്ങൾക്കും തുല്യ ബഹുമാനം കൊടുക്കുക

 അധ്യാപകർക്കും മികച്ച പരിശീലനം കൊടുക്കുക

 കൂടുതൽ സാങ്കേതികവിദ്യകൾ ആവിഷ്കരിക്കുക

 വിദ്യാഭ്യാസം വ്യക്തിഗതം ആക്കുക (കുട്ടികളുടെ എണ്ണം ക്ലാസ്സുകളിൽ കുറയ്ക്കുക)

 വിദ്യാഭ്യാസ ലക്ഷ്യം കുട്ടികളെ മനസ്സിലാക്കുക

 മുകളിൽ പറഞ്ഞിരിക്കുന്ന ആറ് കാര്യങ്ങൾ നമ്മുടെ വിദ്യാഭ്യാസ നൽകുന്നതിന് ഏറ്റവും അത്യാവശ്യമാണ്.നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തൊഴിലധിഷ്ഠിത സംവിധാനത്തിന് പകരം  വ്യാപാര അധിഷ്ഠിതമാക്കി തുടരാനാണ്  ആഗ്രഹമെങ്കിൽ, ഞാൻ തറപ്പിച്ചു പറയുകയാണ് നാം മുന്നോട്ട് അല്ല പിന്നോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്
 നമ്മുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം പരിപൂർണ്ണമായും മാറ്റേണ്ട കാലം പണ്ടേ അതിക്രമിച്ചിരിക്കുകയാണ്
( എനിക്ക് പറയുവാനുള്ളത് എന്ന പരമ്പരയിൽ നിന്നും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക