Image

ടെക്‌സസ് മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്തു; എല്ലാ വ്യാപാര സ്ഥാനങ്ങളും തുറക്കും

പി.പി.ചെറിയാന്‍ Published on 03 March, 2021
ടെക്‌സസ്  മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്തു; എല്ലാ  വ്യാപാര സ്ഥാനങ്ങളും  തുറക്കും
ഓസ്റ്റിന്‍: ടെക്‌സ് സംസ്ഥാനത്തെ നിലവിലിരുന്ന മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് റദ്ദ് ചെയ്തു ഗവര്‍ണ്ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്തു, ടെക്‌സസ്സിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ഉള്‍കൊള്ളുവാന്‍ കഴിയുന്നത്ര ആളുകളെ പ്രവേശിപ്പിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ഗവര്‍ണ്ണര്‍ മാര്‍ച്ച് 2 ചൊവ്വാഴ്ച ഒപ്പു വെച്ചത്.

ഇതോടെ മാസ്‌ക് മാന്‍ഡേറ്റ് ഒഴിവാക്കുന്ന അമേരിക്കയിലെ 13-ാമത് സംസ്ഥാനമായി ടെക്‌സസ്.

ഉത്തരവ് മാര്‍ച്ച് 10 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഗവര്‍ണ്ണര്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നൂറുശതമാനം പ്രവര്‍ത്തനസജ്ജമായാല്‍ സംസ്ഥആനത്ത് രോഗവ്യാപനം വര്‍ദ്ധിക്കുമോ എന്നതിനെ കുറിച്ചും വ്യക്തമായ ഉത്തരം ഉത്തരവിലുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഗവര്‍ണ്ണര്‍ ഉത്തരവിറക്കിയത്.

ടെക്‌സസിലെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാക്കിയ, നിരവധി ചെറുകിട വ്യവസായ ഉടമസ്ഥര്‍ക്ക് അവരുടെ ബില്ലുകള്‍ പോലും അടക്കുവാന്‍ കഴിയാത്ത സാഹചര്യം ഇനിയും ഉണ്ടാകാന്‍ അനുവദിച്ചുകൂടാ എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

ടെക്സ്സിലെ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് ഗവര്‍ണ്ണര്‍ പുതിയ ഉത്തരവ് ഇറക്കിയത്.

മാസ്‌ക മാന്‍ഡേറ്റ് ഒഴിവാക്കിയതിന് മറ്റൊരു കാരണമായി ചൂണ്ടികാട്ടിയത് സംസ്ഥാനത്തെ 5.7 മില്യണ്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞുവെന്നാണ്.
 മാസ്‌ക ധരിക്കാത്തതിന് ഫൈനോ, തടവോ ഇനി മുതല്‍ ഉണ്ടായിരിക്കില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഏഴു ദിവസം തുടര്‍ച്ചയായി ആശുപത്രിയിലെ 15 ശതമാനത്തിലധികം ബെഡുകള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞാല്‍ അതതു കൗണ്ടി ജഡ്ജിമാര്‍ക്ക് 50% നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ഉത്തരവില്‍ വ്യവസ്ഥയുണ്ട്.

ടെക്‌സസ്  മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്തു; എല്ലാ  വ്യാപാര സ്ഥാനങ്ങളും  തുറക്കും
Join WhatsApp News
CID Moosa 2021-03-03 22:45:50
He wants to kill more minorities to cut down the democratic vote. This is a Trumplican plot
പൗരൻ 2021-03-03 23:42:33
വളരെ നന്നായി, വൈകിവന്ന വിവേകം! ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടി ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിനേക്കാൾ നല്ലതാണ് എല്ലാം തുറക്കുന്നത്. സ്വയരക്ഷക്കായി എന്തുചെയ്യണമെന്ന് ആളുകൾക്ക് അറിയാം, ട്രംപ് ഭരണകൂടം വാക്സിൻ കണ്ടുപിടിച്ചിട്ടാണ് ഇറങ്ങിയത്, ആളുകൾ സ്വമേധയാ മാസ്ക് ധരിക്കുകയും ചെയ്യുന്നു. ഇനി എല്ലാ സംസ്ഥാനങ്ങളും തുറക്കും, Texas ലീഡ് ചെയ്യുന്നു, അത് അതേ പടി പകർത്തൽ മറ്റ് സംസ്ഥാനങ്ങൾക്ക് നാണക്കേടായിരിക്കും, അതുകൊണ്ടു അവർ സാവധാനം തുറക്കും, ഇന്ന് 35%, നാളെ 50% അടുത്തയാഴ്ച 100% അങ്ങനെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക