തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2765 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,646 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,16,50,019 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4241 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2493 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 380, എറണാകുളം 262, മലപ്പുറം 265, തൃശൂര്‍ 235, കോട്ടയം 228, കൊല്ലം 232, ആലപ്പുഴ 201, പത്തനംതിട്ട 184, തിരുവനന്തപുരം 113, കണ്ണൂര്‍ 89, കാസര്‍ഗോഡ് 94, പാലക്കാട് 45, ഇടുക്കി 86, വയനാട് 79 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 2 വീതം, കോട്ടയം, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.