Image

മിനര്‍വ്വ മോഹന്‍ ബിജെപിയില്‍ ചേര്‍ന്നു

Published on 03 March, 2021
മിനര്‍വ്വ മോഹന്‍ ബിജെപിയില്‍ ചേര്‍ന്നു



കോട്ടയം: സിപിഎം നേതാവും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മിനര്‍വ്വ മോഹന്‍ ബിജെയില്‍ ചേര്‍ന്നു. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ കോട്ടയത്തെ സ്വീകരണ വേദിയിലാണ് വച്ചാണ് മിനര്‍വ്വ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.  സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച മിനര്‍വ്വ മൂന്ന് തവണ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  കെ.സുരേന്ദ്രന്റെ വിജയയാത്രയില്‍ വിവിധ സ്വീകരണ പരിപാടികളില്‍ നിരവധി പേര്‍ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക