Image

കെപിസിസി സെക്രട്ടറി എം.എസ്.വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ഇടത് സ്ഥാനാര്‍ഥിയാകും

Published on 03 March, 2021
കെപിസിസി സെക്രട്ടറി എം.എസ്.വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ഇടത് സ്ഥാനാര്‍ഥിയാകും


കല്‍പ്പറ്റ: കെ.പി.സി.സി. സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലറുമായ എം.എസ്. വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ഇടത് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇതോടെ വിശ്വനാഥന്‍ സുല്‍ത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നുറപ്പായി.നേരത്തെ എല്‍ഡിഎഫ് നേതൃത്വവുമായി അദ്ദേഹം അനൗദ്യോഗിക ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

കുറുമ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള ബത്തേരി നിയോജക മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.എസ്. വിശ്വനാഥന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സിറ്റിങ് എംഎല്‍എ ഐ.സി.ബാലകൃഷ്ണനെ തന്നെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക