Image

സ്റ്റിമുലസ് ചെക്ക് അർഹതക്കുള്ള വരുമാന പരിധി കുറച്ചു

Published on 03 March, 2021
സ്റ്റിമുലസ് ചെക്ക്  അർഹതക്കുള്ള വരുമാന പരിധി കുറച്ചു
വാഷിംഗ്ടണ്‍, ഡി.സി: മുന്‍പ് സ്റ്റിമുലസ് ചെക്ക് കിട്ടിയ എല്ലാവർക്കും  ഇത്തവണ  അത് ലഭിക്കില്ല. ബില്‍ സെനറ്റില്‍ എത്താനിരിക്കെ ഒത്തുതീര്‍പ്പുമായി ഡമോക്രാറ്റുകള്‍ രംഗത്ത്.

പുതിയ നിര്‍ദേശപ്രകാരം 75,000 ഡോളർ വരെ വരുമാനമുള്ള വ്യക്തിക്ക് 1400 ഡോളര്‍ ലഭിക്കും ഭാര്യക്കും ഭര്‍ത്താവിനും കൂടി 150,000 വരെ എങ്കില്‍ രണ്ടു പേര്‍ക്കും കിട്ടും.

വരുമാനം 80,000 വരെയുള്ളവര്‍ക്ക് ഭാഗികമായി സ്റ്റിമുലസ് ചെക്ക് കിട്ടും. നേരത്തെ  ഇത് 95,000 വരെ ആയിരുനുന്നു.
അതു പോലെ ഫാമിലിക്ക് 160,000 വരെ ഭാഗിക ചെക്ക് കിട്ടും. അതിലും കൂടുതല്‍ വരുമാനമുള്ളവർക്ക്  ഒന്നും കിട്ടില്ല.

ഹെഡ് ഓഫ് ഹൗസ് ഹോള്‍ഡ് ആയി ടാക്സ് ഫയല്‍ ചെയ്യുന്നവര്‍ക്ക് 112,000 വരെ മുഴുവന്‍ തുക കിട്ടും. 120,000 കഴിഞ്ഞാല്‍ ഒന്നും കിട്ടില്ല.

തൊഴിലില്ലായ്മ  വേതനത്തിനൊപ്പം ആഴ്ചയില്‍ 400 ഡോളര്‍ കൂടി നല്കുന്നത് ഓഗസ്റ്റ് വരെ തുടരാന്‍ ബില്ലില്‍ വ്യവസ്തയുണ്ട്. അതു പോലെ 6 വയസയില്‍ താഴെയുള്ള ഓരോ കുട്ടിക്കും 3600 ഡോളര്‍ വീതം ടാക്‌സ് ഇളവ് കിട്ടും. 6 മുതല്‍ 17 വരെയുള്ള ഓരോ കുട്ടിക്കും 3000 ഡോളര്‍ വീതം ഇളവ്.

മൊത്തം 150,000 ഡോളര്‍ വരെ വരുമാനമുള്ള ഒരു കുടുംബത്തിനു ഈ പദ്ധതി എല്ലാം ഉപയോഗപ്പെടുത്തുമ്പോള്‍ 14,000 ഡോളർ  ആനുകൂല്യം ലഭിക്കും.
Join WhatsApp News
പൗരൻ 2021-03-04 14:50:52
പറയുന്നത് കോവിഡിന്, പക്ഷേ അതിനെ പ്രതിരോധിക്കാനുള്ള ബില്ലിൽ ഉള്ളത് കാലിഫോർണിയയിൽ പുതിയ റെയിൽവേ, ന്യൂയോർക്കിൽ പുതിയ പാലം, പൈസ സംഭാവന കിട്ടുന്ന വിദേശ രാജ്യങ്ങളുടെ ലിസ്റ്റ് പിന്നാലെ വരും. ഗവണ്‍മെന്റ്‌ പണം അടിച്ചുമാറ്റാൻ ചില രാഷ്ട്രീയ തൊഴിലാളികളുടെ ഓരോരോ കുറുക്കു വഴികൾ. അമേരിക്ക ആദ്യം മുദ്രാവാക്യം മുഴക്കിയിരുന്ന ട്രംപാണ് ഭരണത്തിലെങ്കിൽ ഓരോ ഡോളറും സാധാരണ അമേരിക്കക്കാരുടെ പോക്കറ്റിൽ കിടന്നേനെ.
വായനക്കാരൻ 2021-03-04 15:01:59
$2,000.00 കുറഞ്ഞ് $1,400.00 ആയി. സാരമില്ലെന്ന് കരുതി, ഇപ്പോ അതും പൂജ്യമായോ? രാഷ്ട്രീയക്കാരുടെ ആർത്തിക്ക് ഒരു അതിർത്തിയില്ലേ? Term limit is a MUST, Seasoned Politicians should go. Our Earlier President Trump should be in power. Rulers like Trump will do something for General Public, not just for their own pocket
Bring him BACK! 2021-03-04 17:22:10
നികുതി അടയ്ക്കുന്ന 85 ശതമാനം ആളുകളും ട്രംപിന്റെ നികുതി വെട്ടിക്കുറവ് ആസ്വദിച്ചു. അതായിരുന്നു ജനങ്ങൾക്ക് വേണ്ടിയുള്ള, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഭരണം!!
പഴയ ഒരു ഡെമോക്രാറ്റ് 2021-03-04 17:28:27
അമേരിക്കയുടെ പൊന്നോമന പ്രസിഡന്റായിരുന്ന ട്രംപിന്റെ ഭരണ സമയത്ത് സെനറ്റ് അംഗീകരിച്ച ഏകദേശം ഒരു ട്രില്യൺ ഡോളർ ഇതുവരെ ചെലവഴിച്ചിട്ടില്ല, അപ്പോഴാണ് മറ്റൊരു രണ്ട് ട്രില്യൺ? ഇതെന്താ വെള്ളരിക്കാ പട്ടണമോ? ജനങ്ങൾ നികുതികൊടുക്കുന്ന പണമെടുത്ത് സ്വന്തം പോക്കറ്റിലിടാൻ ഇവനൊക്കെ ആര് അധികാരം കൊടുത്തു? ഉറക്കുണ്ണിയുടെ പുതിയ ഉത്തേജക പരിപാടി ദീർഘകാലത്തേക്ക് ആരെയും സഹായിക്കില്ല. നല്ല ഒരു ജോലി, കുറഞ്ഞ നികുതി, ചെലവ് കുറഞ്ഞ ഊർജ്ജം എന്നിവ ജീവിത നിലവാരം ഉയരാൻ വളരെയധികം സഹായിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക