Image

കോടിയേരിയുടെ ഭാര്യക്കെതിരായ ആരോപണം ഗൗരവമുള്ളത്; കാനം

Published on 06 March, 2021
കോടിയേരിയുടെ ഭാര്യക്കെതിരായ ആരോപണം ഗൗരവമുള്ളത്; കാനം
തിരുവനന്തപുരം: കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണം വലുതാണെന്നും നിയമപരമായി നടപടിയെടുക്കട്ടെയന്നും കാനം രാജേന്ദ്രന്‍. എന്നാല്‍, മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും സര്‍ക്കാറിനുമെതിരായ കസ്റ്റംസിന്‍െറ നീക്കത്തെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. കസ്റ്റംസിന്‍െറ ഇടപെടല്‍ രാഷ്ട്രീയ പ്രേരിതം തന്നെയാണെന്ന് കാനം വ്യക്തമാക്കി.

യുണിടാക്​ എം.ഡി സന്തോഷ്​ ഈപ്പന്‍ നല്‍കിയ ഐഫോണുകളിലൊന്ന്​ ഉപയോഗിച്ചത്​ ​സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണനാണെന്നാണ് കസ്​റ്റംസ്​ അറിയിച്ചത്. സ്വര്‍ണക്കടത്ത്​ വിവാദമാകുംവരെ വിനോദിനി ഈ ഫോണ്‍ ഉപയോഗിച്ചുവെന്നാണ്​ കസ്റ്റംസ്​ പറയുന്നത്​. കോണ്‍സല്‍ ജനറലിന്​ നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനിയുടെ കൈയിലെത്തിയെന്നതും കസ്റ്റംസ്​ പരിശോധിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക