Image

ചലച്ചിത്ര മേള; മരണത്തിന്റെ പൊരുള്‍ അന്വേഷിച്ച മ്യൂസിക്കല്‍ ചെയറിന്‌ നാറ്റ്‌പാക്‌ പുരസ്‌കാരം

Published on 06 March, 2021
ചലച്ചിത്ര മേള; മരണത്തിന്റെ പൊരുള്‍ അന്വേഷിച്ച മ്യൂസിക്കല്‍ ചെയറിന്‌ നാറ്റ്‌പാക്‌ പുരസ്‌കാരം
ചലച്ചിത്ര മേളയില്‍ തിളങ്ങി വിപിന്‍ ആറ്റ്‌ലിയുടെ മ്യൂസിക്കല്‍ ചെയര്‍. മികച്ചമലയാള സിനിമയ്‌ക്ക്‌ നലകുന്ന നെറ്റ്‌പാക്ക്‌ പുരസ്‌കാരമാണ്‌ ചിത്രത്തെ തേടിയെത്തിയത്‌. സംവിധായകന്‍ തന്നെയാണ്‌ തിരക്കഥയും ഒരുക്കിയത്‌. മനുഷ്യന്റെ ബോധ-അബോധ മനസിനെ നിരന്തരം അലട്ടുന്ന മരണഭയത്തെ കുറിച്ചാണ്‌ ചിത്രം ചര്‍ച്ചചെയ്യുന്നത്‌.

 എഴുത്തുകാരനായ ഒരു യുവാവിന്റെ ആത്മസംഘര്‍ഷങ്ങളിലൂടെ മരണമെന്ന കസേരകളിയുടെ ഉള്ളടക്കം അന്വേഷിച്ചു പോവുകയാണ്‌ സംവിധായകന്‍ മ്യൂസിക്കല്‍ ചെയറിലൂടെ.

കോവിഡ്‌ കാലത്ത്‌ സിനിമാ മേഖലയാകെ സ്‌തംഭിച്ചു നിന്നപ്പോള്‍ തന്റെ രണ്ടു സിനിമകള്‍ പ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കിയ സംവിധായകനാണ്‌ വിപിന്‍ ആറ്റ്‌ലി. മരണമെന്ന ഗഹനവിഷയമായിരുന്നു കോവിഡ്‌ കാലത്ത്‌ വിപിന്‍ എടുത്ത ചിത്രത്തിന്റെത്‌. ഒടിടി പ്‌ളാറ്റ്‌ഫോമില്‍ ടിക്കറ്റ്‌ വച്ച്‌ പ്രദര്‍ശനത്തിനെത്തിയ മലയാള സിനിമയും മ്യൂസിക്കല്‍ ചെയറായിരുന്നു. ചുരുങ്ങിയ ദിവസത്തിനുളളില്‍ തന്നെ 17000 ടിക്കറ്റുകള്‍ വിറ്റു പോയെന്ന്‌ വിപിന്‍ ആറ്റ്‌ലി പറയുന്നു.

ഒടിടി റിലീസിനു ശേഷം രാജ്യാന്തര മേളയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോ.ത്തിലാണ്‌ വിപിന്‍ ആറ്റ്‌ലി. ഇതിനു മുമ്പ്‌ ഹോംലി മീല്‍സ്‌ എന്ന സിനിമയ്‌ക്ക്‌ തിരക്കഥയും ബെന്‍ എന്ന സിനിമയുടെ സംവിധാനവും വിപിന്‍ ആറ്റ്‌ലി നിര്‍വഹിച്ചിട്ടുണ്ട്‌. ചലച്ചിത്ര മേളയുടെ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി പതിപ്പുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ്‌ മ്യൂസിക്കല്‍ ചെയര്‍ നേടിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക