Image

ഷിക്കാഗോ ശ്രീനാരായണ അസോസിയേഷന്‍ കുടുംബ സംഗമവും പിക്‌നിക്കും നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 20 July, 2011
ഷിക്കാഗോ ശ്രീനാരായണ അസോസിയേഷന്‍ കുടുംബ സംഗമവും പിക്‌നിക്കും നടത്തി
ഷിക്കാഗോ: ശ്രീ നാരായണ അസോസിയേഷന്‍ വര്‍ഷംതോറും നടത്തി വരാറുള്ള കുടുംബ സംഗമവും പിക്‌നിക്കും ഈ വര്‍ഷവും മോര്‍ട്ടന്‍ ഗ്രോവ്‌ ഇലില്ലലുള്ള നാഷണല്‍ പാര്‍ക്കില്‍ വച്ച്‌ നടത്തപ്പെട്ടു. വിവിധ തരം കായിക മത്സരങ്ങളും തനതു കേരളീയ ഭക്ഷ്യ വിഭവങ്ങളും ചടങ്ങിനു മാറ്റു കൂട്ടി.

മോഹനന്‍ കൃഷ്‌ണന്‍, നടരാജന്‍ കൃഷ്‌ണന്‍, ഇ വാസു, അനൂപ്‌ ുടങ്ങിയവര്‍ നേതൃത്വം വഹിച്ച കുടുംബ സംഗമം ഒരു വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും ശ്രീ നാരായണ അസോസിയേഷന്‍ ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ഗുരു ജയന്തിയും ഓണഘോഷവും സെപ്‌റ്റംബര്‍ 11 നാം തിയതി നടതപ്പെടുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക: 847 997 9967 / 847 873 5026. അനൂപ്‌ ആര്‍ അറിയിച്ചതാണിത്‌.

ഷിക്കാഗോ ശ്രീനാരായണ അസോസിയേഷന്‍ കുടുംബ സംഗമവും പിക്‌നിക്കും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക