Image

ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപെരുന്നാള്‍ ആചരിച്ചു.

മോഹന്‍ വറുഗീസ് Published on 20 July, 2011
ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപെരുന്നാള്‍ ആചരിച്ചു.
ന്യൂയോര്‍ക്ക് : മലങ്കര കാത്തോലിക്കാ സഭ പുനരൈക്യ ശില്പിയും ബഥനി സന്യാസി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ ഗീവറുഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 58-ാം ശ്രാദ്ധപെരുന്നാള്‍ ന്യൂറോഷല്‍ സെന്റ് മേരീസ് മലങ്കര കാത്തോലിക്കാ ദേവാലയത്തില്‍ വച്ച് ജൂലൈ 17-ന് ഞായറാഴ്ച ആചരിച്ചു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവടങ്ങിലെ മലങ്കര കത്തോലിക്കാ വിശ്വാസികള്‍ ഈ ഭക്തിനിര്‍ഭവരമായ ചടങ്ങില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു. ലോഗ് ഐലന്റ്, ക്യൂന്‍സ്, റോക്കലാന്റ്, ന്യൂജേഴ്‌സി, ന്യൂറോഷല്‍ എന്നീ അഞ്ച് ദേവാലയങ്ങളില്‍ നിന്ന് വിശ്വാസികള്‍ ഒരുമിച്ച് ദിവ്യബലിയിലും ധൂപപ്രാര്‍ത്ഥനയിലും മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലും പങ്കുകൊണ്ടു.

ദിവ്യബലിയില്‍ മലങ്കര കാത്തലിക് എക്‌സാര്‍ക് മോസ്റ്റ് റവ.ഡോ.തോമസ് മാര്‍ യൗസേബിയൂസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികനും, ബഥനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറള്‍ വെരി റവ.ഡോ.ജോസ് മരിയദാസ് ഒ.ഐ.സി, തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റല്‍ സി.ഇ.ഒ.റവ.ഫാ.ഏബ്രഹാം മുളമൂട്ടില്‍ , റോമില്‍ ഉപരി പഠനം നടത്തുന്ന റവ.ഫാ.ലൂയിസ് പുത്തന്‍ വീട്ടില്‍ , റവ.ഫാ.ഫ്രാന്‍സിസ് അസ്സീസി ഒ.ഐ.സി, ക്വീന്‍സ് ഇടവകയുടെ പുതിയ വികാരി റവ.ഫാ.ജോണ്‍ ജേക്കബ്-ന്യൂജേഴ്‌സി അസ്സിസറ്റന്റ് വികാരി എന്നിവര്‍ സഹകാര്‍മ്മികരുമായിരുന്നു.

തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ തോമസ് മാര്‍ യൗസേബിയൂസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷം വഹിച്ചു. വെരി.റവ.ഫാ.ജോസ് മരിയദാസ് ഒ.ഐ.സി ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ജീവിത ശൈലി, പ്രേഷിത പ്രവര്‍ത്തനം, ഭാരത ദര്‍ശനം, എന്നിവ ചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിച്ചു.

അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയൂസ് ദിവ്യബലിയിലും, അനുസ്മരണ യോഗത്തിലും ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ സഭാവീക്ഷണത്തിന്റെ ഭാഗമാണ് മലങ്കര പൈതൃകമെന്ന് ഓര്‍മ്മിപ്പിച്ചു. ന്യൂറോഷല്‍ വികാരി, എക്‌സാര്‍ക്കേറ്റ് ചാന്‍സലര്‍ റവ. ഫാ.അഗസ്റ്റിന്‍ മംഗലത്ത് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇടവകക്കുവേണ്ടി മിസ് മര്‍ലിന്‍ അലക്‌സാണ്ടര്‍ നന്ദി പ്രകാശിപ്പിച്ചു.

പതിവുപോലെ ഓര്‍മ്മപെരുന്നാളിന്റെ ഭാഗമായി നേര്‍ച്ച വിളമ്പും സ്‌നേഹവരുന്നും ഉണ്ടായിരുന്നു.
ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപെരുന്നാള്‍ ആചരിച്ചു.ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപെരുന്നാള്‍ ആചരിച്ചു.ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപെരുന്നാള്‍ ആചരിച്ചു.ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപെരുന്നാള്‍ ആചരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക