Image

കാര്‍ത്തിയുടെ ശകുനി പ്രദര്‍ശനത്തിന്‌

Published on 23 June, 2012
കാര്‍ത്തിയുടെ ശകുനി പ്രദര്‍ശനത്തിന്‌
തമിഴിലെ പ്രശസ്‌ത നടന്‍ കാര്‍ത്തി പ്രധാന വേഷത്തിലെത്തുന്ന ശകുനി പ്രദര്‍ശനത്തിനെത്തി. തമിഴ്‌ രാഷ്‌ട്രീയത്തിലെ മോശം പ്രവണതകള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രമാണ്‌ ശകുനി. പൊളിറ്റിക്കല്‍ സ്റ്റോറി പറയുന്ന ശകുനിയില്‍ ഇരട്ട വേഷത്തില്‍ കാര്‍ത്തി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്‌ട്‌.

പ്രശസ്‌ത കന്നഡ താരം പ്രണിതയാണ്‌ ഈ ചിത്രത്തില്‍ നായികയാവുന്നത്‌. എന്‍.ശങ്കര്‍ ദയാലാണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. പ്രകാശ്‌ രാജാണ്‌ ചിത്രത്തില്‍ നെഗറ്റീവ്‌ വേഷത്തില്‍ എത്തുന്നത്‌. സന്താനം, കോട്ടൈ ശ്രീനിവാസ റാവു, രാധിക ശരത്‌കുമാര്‍, റോജ, നാസര്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്‌ട്‌. അഞ്ച്‌ സിനിമകളിലാണ്‌ ഇതുവരെ കാര്‍ത്തി അഭിനയിച്ചത്‌. അഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളുമായിരുന്നു.
കാര്‍ത്തിയുടെ ശകുനി പ്രദര്‍ശനത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക