Image

ഫോണ്‍ സര്‍വീസും മലയാളം ചാനലുകളും ഒരേ ബോക്‌സില്‍

Published on 25 June, 2012
ഫോണ്‍ സര്‍വീസും മലയാളം ചാനലുകളും ഒരേ ബോക്‌സില്‍
ന്യൂയോര്‍ക്ക്: മലയാളം ചാനലുകള്‍ കാണാനും 60 രാജ്യങ്ങളിലേക്ക് ഫോണ്‍ ചെയ്യാനും സൗകര്യം നല്‍കുന്ന പുതിയ സാങ്കേതികവിദ്യ മലയാളം ഐ.പി.ടി.വി യുഎസ്എ വിപണിയിലെത്തിച്ചു.

എം-ബോക്‌സ് (എം ഫോര്‍ മലയാളം ഐപിടിവി) എന്ന് പേരിട്ടിരിക്കുന്ന പുതിയ ബോക്‌സ് ആണ് നൂതന സംവിധാനങ്ങളുമായെത്തുന്നത്. മലയാളം ചാനലുകള്‍ കാണുകയും ചെയ്യാം, ഫോണ്‍ വിളിക്കുകയുമാവാം എന്നതാണ് സവിശേഷത. നിലവിലുള്ള ഫോണ്‍ നമ്പര്‍ മാറേണ്ടതില്ല.

മുപ്പത് ഡോളര്‍ പ്രതിമാസം നല്‍കിയാല്‍ നാലു ചാനലുകള്‍ കാണുന്നതിനു പുറമെ അണ്‍ലിമിറ്റഡ് ഫോണ്‍ വിളിക്കുകയുമാവാം. ജീവന്‍ ടിവി, ദൂരദര്‍ശന്‍, റിപ്പോര്‍ട്ടര്‍ ടിവി, മലയാളം ടെലിവിഷന്‍ എന്നിവയാണ് ലഭ്യമാകുക.

40 ഡോളര്‍ പ്രതിമാസം കൊടുത്താല്‍ കൂടുതല്‍ ചാനലുകള്‍ ലഭിക്കും. സൂര്യ, ജയ്ഹിന്ദ് എന്നിവയുടെ ഇന്ത്യന്‍ സമയത്തും, അമേരിക്കന്‍ സമയത്തുമുള്ള പ്രോഗ്രാമുകള്‍ (ഫലത്തില്‍ രണ്ടു ചാനലുകള്‍ വീതം) ഇന്ത്യാവിഷന്‍ ലൈവ്, റിപ്പോര്‍ട്ടര്‍ ലൈവ്, ജീവന്‍ ടിവി, ദൂരദര്‍ശന്‍, മലയാളം ടെലിവിഷന്‍ എന്നിവ. 45 ഡോളര്‍ പ്രതിമാസം കൊടുത്താല്‍ ശാലോം, പവര്‍വിഷന്‍ എന്നിവ കൂടി ലഭിക്കും.

ഒരു വര്‍ഷത്തേക്ക് സൈന്‍അപ്പ് ചെയ്താല്‍ എം-ബോക്‌സ് സൗജന്യമായി ലഭിക്കും. പ്രതിമാസം തുക നല്‍കുകയാണെങ്കില്‍ ബോക്‌സിന് 80 ഡോളറും, ഷിപ്പിംഗ് ചാര്‍ജും നല്‍കണം.

ഫോണ്‍ നമ്പര്‍ മാറുന്നില്ലെന്നതാണ് മറ്റൊരു മെച്ചം. നിലവിലുള്ള കമ്പനിയിലെ അക്കൗണ്ട് ക്ലോസ് ചെയ്ത് അത് എം-ബോക്‌സിലേക്ക് മാറ്റിയാല്‍ മതി. ഇപ്പോള്‍ ഫോണ്‍ സര്‍വീസിനു മാത്രം പല കമ്പനികളും പ്രതിമാസം 36 ഡോളര്‍ വീതമാണ് വാങ്ങുന്നത്. എം-ബോക്‌സിലാകട്ടെ ടിവി ചാനലുകളും ഫോണും ലഭ്യമാകുന്നു.

ഇതിനകം വിപണിയില്‍ എത്തിച്ച എം-ബോക്‌സിന് നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്ന് മലയാളം ടെലിവിഷന്‍ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം, സി.ഇ.ഒ. ബേബി ഊരാളില്‍, പ്രസിഡന്റും സി.എഫ്. ഒ. യുമായ ജോണ്‍ ടൈറ്റസ് എന്നിവര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 732 648 9576. www.malayalamiptv.net
ഫോണ്‍ സര്‍വീസും മലയാളം ചാനലുകളും ഒരേ ബോക്‌സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക