Image

സര്‍ദാരിക്കെതിരായ അഴിമതിക്കേസ്: പുതിയ പാക് പ്രധാനമന്ത്രിക്കും തലവേദനയാകുന്നു

Published on 26 June, 2012
സര്‍ദാരിക്കെതിരായ അഴിമതിക്കേസ്: പുതിയ പാക് പ്രധാനമന്ത്രിക്കും തലവേദനയാകുന്നു
ഇസ്ലാമാബാദ്: പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് പുതിയ പ്രധാനമന്ത്രിക്കും തലവേദനയാകുന്നു. കേസിന്റെ പുനരന്വേഷണത്തിന് ഉത്തരവിടുന്ന കാര്യത്തില്‍ ജൂലൈ 12 നകം നിലപാട് അറിയിക്കാന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ രാജ പര്‍വേസ് അഷറഫിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സര്‍ദാരിക്കെതിരായ അഴിമതികേസ് അന്വേഷിക്കാന്‍ സ്വിറ്റ്സര്‍ലാന്‍ഡ് അധികൃതര്‍ക്ക് കത്തെഴുതാനുള്ള സുപ്രീംകോടതി നിര്‍ദേശം പാലിക്കാഞ്ഞതിന് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. പ്രസിഡന്റിന് നിയമപരമായ പരിരക്ഷ ഉണ്ടെന്നായിരുന്നു ഗീലാനിയുടെ വാദം. എന്നാല്‍ കോടതി പ്രതീകാത്മകമായി ഗീലാനിയെ ശിക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ ഗീലാനി അയോഗ്യനാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഗീലാനി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് രാജ പര്‍വേസ് അഷറഫ് പുതിയ പ്രധാനമന്ത്രിയായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക