Image

കേസുകള്‍ നടത്താന്‍ സ്വന്തം കൈയ്യില്‍ നിന്നും പൈസ ചെലവാക്കിയിട്ടുണ്ടെന്ന് വി.എസ്

Published on 26 June, 2012
കേസുകള്‍ നടത്താന്‍ സ്വന്തം കൈയ്യില്‍ നിന്നും പൈസ ചെലവാക്കിയിട്ടുണ്ടെന്ന് വി.എസ്
തിരുവനന്തപുരം: അഴിമതിക്കേസുകള്‍ നടത്താന്‍ സ്വന്തം കൈയ്യില്‍ നിന്നും പണം ചെലവാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടിയില്‍ നിന്നും ഇതിനായി പണം തന്നിട്ടുണ്ടെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. നിയമസഭാ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേസ് നടത്തിപ്പിനായി വി.എസ് ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ പാര്‍ട്ടിയില്‍ കാണിച്ചിട്ടില്ലെന്ന് ആക്ഷേപം അടുത്ത ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, ശാന്തിഭൂഷണ്‍ എന്നിവരെയൊക്കെ വെച്ചു കേസ് നടത്തിയതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതെന്ന് പറഞ്ഞ വി.എസ് ഇവര്‍ ഫീസ് വാങ്ങാതെയാണ് തനിക്കു വേണ്ടി കേസ് വാദിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. അന്നാ ഹസാരെയ്ക്ക് മുന്‍പേ അഴിമതിക്കെതിരായ പോരാട്ടം കേരളത്തില്‍ താന്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് അറിയാവുന്നതുകൊണ്ടാണ് ഇവര്‍ ഫീസ് വാങ്ങാതെ വാദിച്ചതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. ഐസ്ക്രീം കേസില്‍ താന്‍ ഇനിയും പോരാട്ടം തുടരുമെന്നും വി.എസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക