Image

കിഴക്കന്‍ ബംഗ്ളാദേശില്‍ മണ്ണിടിഞ്ഞുവീണ് 30 പേര്‍ മരിച്ചു

Published on 27 June, 2012
കിഴക്കന്‍ ബംഗ്ളാദേശില്‍ മണ്ണിടിഞ്ഞുവീണ് 30 പേര്‍ മരിച്ചു
ധാക്ക: കിഴക്കന്‍ ബംഗ്ളാദേശില്‍ മണ്ണിടിഞ്ഞുവീണ് 30 പേര്‍ മരിച്ചു. ഇന്നലെ രാത്രിയിലും ഇന്നു പുലര്‍ച്ചെയുമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തലസ്ഥാനമായ ധാക്കയ്ക്ക് 248 കിലോമീറ്റര്‍ തെക്കുകിഴക്കുമാറി ബന്ദര്‍ബാന്‍ ജില്ലയിലാണ് ദുരന്തമുണ്ടായത്. കുന്നുകള്‍ക്ക് അടിവാരത്തുണ്ടായിരുന്ന നിരവധി കുടിലുകള്‍ മണ്ണിനടിയിലായതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 30 പേരുടെ മൃതശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്ന് ദിവസമായി പ്രദേശത്ത് പെയ്ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക