Image

കണ്ണാടി ഷാജി വധം: സാക്ഷികള്‍ക്ക് വധ ഭീഷണി

Published on 27 June, 2012
കണ്ണാടി ഷാജി വധം: സാക്ഷികള്‍ക്ക് വധ ഭീഷണി
പേരൂര്‍ക്കട: കണ്ണാടി ഷാജി വധക്കേസിലെ സാക്ഷികള്‍ക്ക് വധ ഭീഷണിയെന്ന് പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് കേസിലെ 20 സാക്ഷികളെ പോലീസ് കാവലില്‍ കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണ്. എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് കവടിയാര്‍ പൈപ്പ് ലൈന്‍ റോഡില്‍ വച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന കണ്ണാടി ഷാജിയെ അമ്പലമുക്ക് കൃഷ്ണകുമാറും സംഘവും ചേര്‍ന്ന് പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. കേസിലെ സാക്ഷി വിസ്താരം ജൂലൈ രണ്ടിന് തുടങ്ങുകയാണ്. ഈ കേസില്‍ മൊത്തം അന്‍പത്തി ഒന്‍പത് സാക്ഷികളാണ് ഉള്ളത്. ഇതില്‍ ഉള്‍പ്പെട്ട ഇരുപത് പേരാണ് പൊലീസ് കാവലിലുള്ളത്. ഇവരെ പുറത്തേക്ക് വിട്ടാല്‍ എതിര്‍ ഭാഗം അപായപ്പെടുത്തുമെന്നും ഇതിനാലാണ് ഇരുപതു പേരെ കരുതല്‍ തടങ്കലിലാക്കിയിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. സംഭവ സമയത്ത് കണ്ണാടി ഷാജി ഓടിച്ചിരുന്ന ബൈക്കിനു പുറകിലിരുന്ന രതീഷ്, കൊലപാതകം നേരില്‍ കണ്ട അയല്‍ വാസികള്‍ ദൂരദേശങ്ങളില്‍ നിന്നും പണിക്ക് വന്നവര്‍ എന്നിവരും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടും. സാക്ഷിവിസ്താരം തുടങ്ങാനിരിക്കെ ഇവരെ തേടി ഗുണ്ടാ സംഘങ്ങള്‍ ഇവരില്‍ പലരുടെയും വീടുകളില്‍ പോയിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് സുരക്ഷ കര്‍ശനമാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക