Image

രാഹുലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് എസ്.എം. കൃഷ്ണ

Published on 27 June, 2012
രാഹുലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് എസ്.എം. കൃഷ്ണ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കൃഷ്ണ ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്നും കൃഷ്ണ ചൂണ്ടിക്കാട്ടി.

 പ്രണാബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് കളമൊരുങ്ങിയിരിക്കെയാണ് കൃഷ്ണ ഇക്കാര്യം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്. രാഹുല്‍ മന്ത്രിസഭയിലെത്തണമെന്ന് പ്രധാനമന്ത്രിയുള്‍പ്പെടെ എല്ലാവരും ആവശ്യപ്പെട്ടുവരുന്നതാണെന്നും എന്നാല്‍ അദ്ദേഹം ഇതിനു തയാറായിരുന്നില്ലെന്നും കൃഷ്ണ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക