Image

ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ആക്ഷേപിക്കുന്നു: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 27 June, 2012
ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ആക്ഷേപിക്കുന്നു: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍
കോട്ടയം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയുടെ സമുദായത്തിനുവേണ്ടി മാത്രമായി ആവിഷ്‌കരിച്ച് നടപ്പാക്കിയിരിക്കുന്നത് പ്രതിഷേധാര്‍ഹവും ക്രൈസ്തവരുള്‍പ്പെടെ ഇതരന്യൂനപക്ഷ സമുദായങ്ങളെ ആക്ഷേപിക്കുന്നതുമാണെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്ക് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഒരുപോലെ അര്‍ഹതയുള്ള ഗുണഭോക്താക്കളാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള സമര്‍ത്ഥരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് വ്യക്തതയും മാനദണ്ഡങ്ങളുമുണ്ടാകണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ മുസ്ലീം യുവാക്കള്‍ക്കായി മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്ന ഫ്രീ എക്‌സാമിനേഷന്‍ സെന്ററുകള്‍ ആരംഭിക്കുമ്പോള്‍ ഇതര ന്യൂനപക്ഷ സമുദായ വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്ക് തുല്യഅവസരം നല്‍കാത്തത് അവഹേളനയാണ്. ന്യൂനപക്ഷ പദ്ധതികള്‍ക്ക് പ്രമോട്ടര്‍മാരെ നിയമിക്കുന്നതിലും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പങ്കാളിത്തമുണ്ടാകണം. സര്‍ക്കാരിന്റെ ഭാഗമായുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഒരു സമുദായം മാത്രമായി ഈ രീതിയില്‍ തീറെഴുതി എടുത്തിരിക്കുന്നത് ശരിയല്ല. ഇന്ത്യന്‍ ഭരണഘടനയിലും സര്‍ക്കാര്‍ സംവിധാനത്തിലും ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന എല്ലാ ക്ഷേമപദ്ധതികള്‍ക്കും എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹതയുള്ളപ്പോള്‍ തുല്യനീതി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണമെന്നും മുഖ്യമന്ത്രി യുഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമനയം വ്യക്തമാക്കണമെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.


ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക