Image

പ്രവാസി വോട്ട്: വിദേശത്ത് പോളിംഗ് സ്റ്റേഷന്‍ അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published on 27 June, 2012
പ്രവാസി വോട്ട്: വിദേശത്ത് പോളിംഗ് സ്റ്റേഷന്‍ അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടു ചെയ്യാനായി വിദേശത്ത് പോളിംഗ് സ്റ്റേഷന്‍ അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്‌ടെന്ന് കാണിച്ച് പ്രവാസികാര്യമന്ത്രാലയത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

എംബസികളില്‍ പോളിംഗ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നായിരുന്നു പ്രവാസി കാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. പാസ്‌പോര്‍ട്ടല്ലാതെ മറ്റ് രേഖകള്‍ ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അനുവദിക്കണമെന്ന പ്രവാസികാര്യമന്ത്രാലയത്തിന്റെ ആവശ്യവും കമ്മീഷന്‍ നിരാകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക