Image

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക്‌ മൂന്ന്‌ പുതുമുഖങ്ങള്‍

Published on 27 June, 2012
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക്‌ മൂന്ന്‌ പുതുമുഖങ്ങള്‍
കൊച്ചി: ഒളികാമറ വിവാദത്തെ തുടര്‍ന്ന്‌ പുനഃസംഘടിപ്പിച്ച സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക്‌ മൂന്നു പുതുമുഖങ്ങള്‍. രണ്ട്‌ വി.എസ്‌ പക്ഷക്കാരും ഒരു ഔദ്യോഗിക പക്ഷ പ്രതിനിധിയും ഉള്‍പ്പെടെ 11 അംഗങ്ങളെയാണ്‌ സമവായത്തിലൂടെ സമിതിയിലേക്ക്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. ജില്ലാ സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ മാസ്‌റ്റര്‍ തുടരും. മുന്‍ മേയര്‍ സി.കെ മണിശങ്കര്‍, മുന്‍ ജില്ലാ സെക്രട്ടറി ദേവരാജന്‍, മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയംഗം കെ.ആര്‍ മുരളീധരന്‍ എന്നിവരാണ്‌ പുതുമുഖങ്ങള്‍. ദേവരാജനും മുരളീധരനും വി.എസ്‌ പക്ഷക്കാരാണ്‌.

ലൈംഗിക അപവാദത്തില്‍പെട്ട്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ഗോപി കോട്ടമുറിയ്‌ക്കല്‍, ഏരിയ കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തപ്പെട്ട ചാക്കോച്ചന്‍, മോഹനന്‍ എന്നിവരുടെ ഒഴിവിലേക്കാണ്‌ ഇവരെ തെരഞ്ഞെടുത്തത്‌.

സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുക്കുന്ന യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള സംസ്‌ഥാന സമിതി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്‌. നിലവിലുള്ള സന്തുലിതാവസ്‌ഥ തുടരണമെന്ന്‌ വി.എസ്‌ പക്ഷക്കാര്‍ ശക്‌തമായി വാദിച്ചുവെന്നാണ്‌ റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക