Image

സ്കൂളുകള്‍ക്ക് എയിഡഡ് പദവി: ധനവകുപ്പിന്‍െറ പരിഗണനയിലെന്ന് മുഖ്യമന്ത്രി

Published on 27 June, 2012
സ്കൂളുകള്‍ക്ക് എയിഡഡ് പദവി: ധനവകുപ്പിന്‍െറ പരിഗണനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്തെ 35 സ്കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശം അംഗീകരിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ല്‍്രതിഷേധിച്ച്പ്രതിപക്ഷം സഭബഹിഷ്കരിച്ചു.

എന്നാല്‍ , മുഖ്യമന്ത്രി മുസ്ലിം ലീഗിന് കീഴടങ്ങുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അഴിമതിക്ക് വേണ്ടി അബ്ദുറബ്ബ് മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപ കോഴവാങ്ങാനുള്ള നീക്കമാണിത്. കേരളത്തില്‍ രണ്ട് മുഖ്യമന്ത്രിമാരുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, പ്രതിപക്ഷത്തിനെതിരെ മറുപടിയുമായി വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. തങ്ങളാരും ഓട് പൊളിച്ച് സഭയിലെത്തിയതല്ലെന്നും എല്ലാകാര്യത്തിലും സാമുദായികത കാണുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുയായിരുന്നു. സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ഈ മാസം 13നാണ് മന്ത്രിസഭ തീരുമാനമെടുത്തതെന്നും ഈ തീരുമാനമാണ് തങ്ങള്‍ സ്വാഗതം ചെയ്യുന്നതെന്നും വി.എസ് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്നലെ, പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതിക്ക് കേന്ദ്രസഹായത്തോടെ ആരംഭിച്ച 41 സ്കൂളുകളില്‍ 35 എണ്ണത്തിന് എയ്ഡഡ് പദവി നല്‍കുന്നതിന് മന്ത്രിസഭ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായാണ് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നത്. ഇത് സംബന്ധിച്ച അവ്യക്തതയാണ് പ്രതിപക്ഷ ബഹളത്തില്‍ കലാശിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക