Image

ആരോഗ്യവകുപ്പും മുസ്ലിം ലീഗ്‌ ഏറ്റെടുക്കണമെന്ന്‌ എം.എസ്‌.എഫ്‌

Published on 27 June, 2012
ആരോഗ്യവകുപ്പും മുസ്ലിം ലീഗ്‌ ഏറ്റെടുക്കണമെന്ന്‌ എം.എസ്‌.എഫ്‌
കോട്ടയം: ആരോഗ്യവകുപ്പ്‌ മുസ്ലിം ലീഗ്‌ ഏറ്റെടുക്കണമെന്ന്‌ എം.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി.കെ ഫിറോസ്‌ ആവശ്യപ്പെട്ടു. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി ആരോഗ്യമന്ത്രി വി.എസ്‌ ശിവകുമാര്‍ ഉണ്ടാക്കിയ കരാറിലെ അഴിമതി പുറത്തുവരാതിരിക്കാനാണ്‌ വിദ്യാഭ്യാസ വകുപ്പിനെതിരെ ചിലര്‍ നിരന്തരം ആരോപണം ഉന്നയിക്കുന്നത്‌. ഇതിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നും കോട്ടയത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ ഫിറോസ്‌ പറഞ്ഞു.

എന്‍.എസ്‌.എസിന്‌ കോഴദാഹമാണ്‌. എയ്‌ഡഡ്‌ സ്‌കൂള്‍ നിയമന കാര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ അരിശമാണ്‌ ജാതി സംഘടനാ നേതാക്കളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക