Image

പ്രവാസി കേരള കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു

Published on 27 June, 2012
പ്രവാസി കേരള കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു
മെല്‍ബണ്‍: പ്രവാസി കേരള കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകത്തിന്റെ കുടുംബസംഗമം പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി തോമസ് വാതപ്പള്ളി സ്വാഗതം ആശംസിച്ചു. പ്രവാസി കേരള കോണ്‍ഗ്രസിന്റെ കേരളത്തിലെ കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് വലിയപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഓസ്‌ട്രേലിയയിലെ പ്രവാസി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എന്താവശ്യമുണെ്ടങ്കിലും പ്രദീപ് വലിയപറമ്പിലുമായി ബന്ധപ്പെട്ട് നടത്തിക്കൊടുക്കാന്‍ കമ്മിറ്റി തീരുമാനിച്ചു.

പ്രവാസി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിക്കുന്ന ഫണ്ടും കേരളത്തിലെ ഹൗസിംഗ് ബോര്‍ഡുമായി ചേര്‍ന്ന് കോട്ടയം ജില്ലയില്‍ നിന്നും ഇടുക്കി ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കുന്ന നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് ചെറിയ വീട് വച്ചു കൊടുക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.

തോമസ് വാതപ്പള്ളി, അലക്‌സ് കുന്നത്ത്, പ്രദീപ് വലിയപറമ്പില്‍ എന്നിവരെ ഇതിനായി കമ്മിറ്റി പ്രത്യേകം തിരഞ്ഞെടുക്കുകയും ചെയ്തു. ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ അറയ്ക്കല്‍ ബാലകൃഷ്ണനും ആയി കൂടിയാലോചിച്ച് പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റി സമാഹരിക്കുന്ന ഫണ്ടുമായി ചേര്‍ന്ന് വീടു പണിതുകൊടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതിന്റെ തറക്കല്ലിടില്‍ മന്ത്രി കെ.എം. മാണി നിര്‍വഹിക്കും.

പ്രവാസി കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 15 ന് (ശനി) വിവിധ പരിപാടികളോടെ ആഘോഷിക്കാനും പ്രവര്‍ത്തകയോഗം തീരുമാനിച്ചു.

ടോമി കുഞ്ചെറിയ, ഷാജി പയ്യാവൂര്‍, സാബു എടത്വാ, സജി ഇല്ലിപ്പറമ്പില്‍, കിഷോര്‍ ജോസ്, സജി മുണ്ടയ്ക്കന്‍, സിജോ ജോസ്, ജയിംസ് മുത്തോലി, പോള്‍ ഇലഞ്ഞി, റോയി കാണക്കാരി, ജോസഫ് വരിക്കമാന്‍തൊട്ടി, അലക്‌സ് കണ്ണത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക