Image

വീണ്ടും ഇരട്ട സംവിധായകരുടെ സംഗമം- കാഷ്

Published on 28 June, 2012
വീണ്ടും ഇരട്ട സംവിധായകരുടെ സംഗമം- കാഷ്
വീണ്ടും ഇരട്ട സംവിധായകരുടെ സംഗമം. സുജിത്- സജിത്. സുജിത് നിരവധി സീരിയലുകളും ഡോക്യുമെന്ററികളും മ്യൂസിക് ആല്‍ബങ്ങളും സംവിധാനംചെയ്തിട്ടുണ്ട്. സജിത്താകട്ടെ ഷാജി കൈലാസിന്റെ സഹസംവിധായകനായിരുന്നു. രണ്ടുപേരും ഒത്തുചേര്‍ന്ന് ഒരു ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരുന്നു. ഇരുവരും ഒത്തുചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കാഷ്.

അത്യന്തം നര്‍മ്മമനോഹരമായ ഒരു ചിത്രം പുതിയ തലമുറയുടെ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നു. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിനുശേഷം ഒ.ജി. സുനില്‍ നിര്‍മിക്കുന്ന ചിത്രമാണിത്.

ഒരു പകയുടെ പേരില്‍ ജയശങ്കര്‍ എന്ന വ്യവസായ പ്രമുഖന്റെ മകള്‍ ശ്രേയാ ശങ്കര്‍ എന്ന പെണ്‍കുട്ടി കിഡ്‌നാപ്പ് ചെയ്യപ്പെടുന്നു. തട്ടിക്കൊണ്ടു പോകുന്നത് ശരത്, ഗോകുല്‍ കൃഷ്ണന്‍, ശംഭു എന്നിവര്‍ ചേര്‍ന്ന്. ഈ കിഡ്‌നാപ്പ് ഏര്‍പ്പാടാക്കുന്നത് മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെയും.

നാട്ടിലെ ഒരു മുന്‍ ധനാഢ്യനായ ദേവസിക്കുട്ടിയുടെ വീട്ടിലാണ് ഈ നാല്‍വര്‍ സംഘം ഈ പെണ്‍കുട്ടി ഒളിച്ചു താമസിക്കുന്നത്. ഇവിടത്തെ താമസത്തിനിടയിലാണ് ഈ ചിത്രത്തിലെ ഓരോ സംഭവങ്ങള്‍ക്കുവികാസമുണ്ടാകുന്നത്. അതും പ്രതീക്ഷിക്കാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. 

ഇതിനിടയിലാണ് നാല്‍വര്‍ സംഘത്തിലെ പ്രമുഖനായ ശരത്തിന്റെ പ്രത്യേകലക്ഷ്യമാണ് ഈ ചിത്രത്തിന്റെ പ്രധാനമായുള്ള ടേണിംഗ് പോയിന്റും.

ഇവിടെ ശരത്, ഗോകുല്‍, അയ്യപ്പന്‍, ശംഭു എന്നിവരെ രാജീവ് പിള്ള, ബേസില്‍, ബിനീഷ് കോടിയേരി, രാഹുല്‍ എന്നിവര്‍ അവതരിപ്പിക്കുന്നു. ഇന്നസെന്റ് ദേവസിക്കുട്ടിയെ അവതരിപ്പിക്കുന്നു. സു രാജ് വെഞ്ഞാറമ്മൂടിന്റെ ഹോം ഗാര്‍ഡ് രാജേന്ദ്രന്‍ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമാണ്. ജയന്‍ ജയശങ്കറിനെയും ടിനി ടോം കെ.കെയും പ്രതിനിധീകരിക്കുന്നു.

ചെമ്പില്‍ അശോകന്‍, മാമുക്കോയ, നാരായണന്‍കുട്ടി, ഇന്ദ്രന്‍സ്, ഗീതാ വിജയന്‍, വിനീത്, കൃഷ്ണപ്രഭ എന്നിവരും ഈ ചിത്രത്തില്‍ പ്രധാനവേഷമണിയുന്നു.

വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് സന്ദീപ് ഈണം പകരുന്നു. സംഭാഷണം- വാമനപുരം മണി. പ്രജിത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം- മഹേഷ് ശ്രീധര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജീവ് കൃഷ്ണ. കൊച്ചിയില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

വീണ്ടും ഇരട്ട സംവിധായകരുടെ സംഗമം- കാഷ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക