Image

ഇന്ത്യക്കാരന്‍ വാസുദേവ് പട്ടേലിനെ വധിച്ച സ്‌ട്രോമന്റെ വധശിക്ഷ നടപ്പാക്കി.

പി.പി.ചെറിയാന്‍ Published on 22 July, 2011
ഇന്ത്യക്കാരന്‍ വാസുദേവ് പട്ടേലിനെ വധിച്ച സ്‌ട്രോമന്റെ വധശിക്ഷ നടപ്പാക്കി.
മസ്‌കിറ്റ്(ഡാളസ്): ഇന്ത്യക്കാരന്‍ വാസുദേവ് പട്ടേല്‍ , പാക്ക് പൗരന്‍ വാഖര്‍ ഹസന്‍ എന്നിവരെ വെടിവെച്ചു കൊന്ന കേസ്സില്‍ 41 വയസ്സുകാരനായ മാര്‍ക്ക് സ്‌ട്രോമന്റെ വധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി.

വേള്‍ഡ് ട്രെയ്ഡ് സെന്ററില്‍ സെപ്റ്റംബര്‍ 11 ന് നടന്ന ആക്രമണത്തില്‍ തന്റെ സഹോദരി കൊല്ലപ്പെട്ടതിന്റെ പ്രതികാരം തീര്‍ക്കുന്നതിനാണ് ഡാളസ്സിലെ മസ്‌കിറ്റ് കണ്‍വീനിയന്റ് സ്റ്റോര്‍ ക്ലര്‍ക്ക് ഉള്‍പ്പെടെ മൂന്നുപേരെ മാര്‍ക്ക് സ്‌ട്രോമന്‍ വെടിവെച്ചത്. രണ്ടുപേര്‍ മരണപ്പെട്ടുവെങ്കിലും മൂന്നാമന്‍ കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു. വധശിക്ഷ ഒഴിവാക്കണമെന്ന് രക്ഷപ്പെട്ട മൂന്നാമന്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.

യു.എസ്. സുപ്രീം കോടതി വധശിക്ഷ നടപ്പാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള അപ്പീല്‍ തള്ളിയതിനെ തുടര്‍ന്ന് ബുധനാഴ്ച(ജൂലായ് 20) രാത്രി 8.30 നാണ് മാര്‍ക്കിന്റെ വധശിക്ഷ നടപ്പാക്കിയത്.

വസുദേവ് പട്ടേലിനെ വധിച്ച കേസ്സിലാണ് മാര്‍ക്ക് സ്‌ട്രോമനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്.

First he killed Waqar Hasan, a Pakistani convenience store operator on September 15, 2001. Six days later, he shot Rais Bhuiyan, a Bangaldeshi, convenince store worker. On October 4, 2001, he shot Patel. Bhuiyan was on a campaign to save Stroman's life.
ഇന്ത്യക്കാരന്‍ വാസുദേവ് പട്ടേലിനെ വധിച്ച സ്‌ട്രോമന്റെ വധശിക്ഷ നടപ്പാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക