Image

ജയരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Published on 22 July, 2011
ജയരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ജഡ്ജിമാരെ വിമര്‍ശിച്ചതിന്റെ പേരില്‍ തുടരുന്ന കോടതിയലക്ഷ്യ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. നേതാവ് എം.വി. ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരു പൊതുയോഗത്തില്‍ ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്ന് വിളിച്ചതിനാണ് ജയരാജനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

ജഡ്ജിമാരെ വിമര്‍ശിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ പിന്നെന്തിനാണ് നടപടികളെ ഭയക്കുന്നതെന്ന് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ചോദിച്ചു. സ്‌റ്റേ ചെയ്യാനായി ഹര്‍ജിക്കാരന്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ മുഖവിലക്കെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സാധാരണ ഒരു കേസില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് നോട്ടീസ് അയക്കാറുള്ളതെന്നും ഈ കേസില്‍ പ്രാഥമിക വാദം പോലും കേള്‍ക്കാതെയും ചട്ടം പാലിക്കാതെയുമാണ് കോടതി നോട്ടീസ് അയച്ചതെന്നും ജയരാജന്റെ അഭിഭാഷകന്‍ നാഗേശ്വരറാവു പറഞ്ഞു. നടപടിയെടുക്കാന്‍ തെളിവായി സ്വീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ എഡിറ്റിങ് വരുത്തിയെന്നും നാഗേശ്വരറാവു വാദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക