Image

ഗൂഗിള്‍, ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു

Published on 22 July, 2011
ഗൂഗിള്‍, ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു

ഗൂഗിള്‍, ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു. ഗൂഗിളിലൂടെ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നല്‍കുന്ന 'ഗൂഗിള്‍ ആഡ്‌വേര്‍ഡ്‌സ്' ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത്.

മാസ്റ്റര്‍കാര്‍ഡുമായി ചേര്‍ന്നാണ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നത്. വേള്‍ഡ് ഫിനാന്‍ഷ്യല്‍ ക്യാപ്പിറ്റല്‍ ബാങ്കിലൂടെയാവും ഇത് വിതരണം ചെയ്യുകയെന്ന് ഗൂഗിള്‍ അറിയിച്ചു.

 

ഗൂഗിളിലെ സേര്‍ച്ച് പരസ്യങ്ങളായിരിക്കും കാര്‍ഡ് ഉപയോഗിച്ച് വാങ്ങാന്‍ കഴിയുക. ചെറുകിട- ഇടത്തരം കമ്പനികള്‍ക്കായിരിക്കും ഇത് ഏറ്റവുമധികം ഗുണം ചെയ്യുക.

നിലവില്‍ ഗൂഗിളിന്റെ മൊത്തം വരുമാനത്തിന്റെ 96 ശതമാനവും പരസ്യങ്ങളില്‍ നിന്നാണ്. ഇതില്‍ തന്നെ നല്ലൊരു പങ്കും ഗൂഗിളിന്റെ സേര്‍ച്ച് ഫലത്തോടൊപ്പം കാണിക്കുന്ന ആഡ്‌വേര്‍ഡ്‌സ് പരസ്യങ്ങളില്‍ നിന്നാണ്.

മൈക്രോസോഫ്റ്റും യാഹൂവും ഈ രംഗത്ത് ഒരുമിച്ചു നീങ്ങാന്‍ തുടങ്ങിയത് ഗൂഗിളിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ഫേസ്്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ പരസ്യം ഉയര്‍ന്നതും ഗൂഗിളിന് തലവേദനയായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക