Image

അമര്‍സിംഗിനെ അടുത്തയാഴ്‌ച വീണ്ടും ചോദ്യം ചെയ്യും

Published on 22 July, 2011
അമര്‍സിംഗിനെ അടുത്തയാഴ്‌ച വീണ്ടും ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: വോട്ടിനു കോഴ കേസില്‍ ആരോപണവിധേയനായ സമാജ്‌വാദിപാര്‍ട്ടി മുന്‍നേതാവ്‌ അമര്‍സിങിനെ അടുത്തയാഴ്‌ച വീണ്ടും ചോദ്യം ചെയ്യും. ഇയാളെ ഇന്ന്‌ ചോദ്യം ചെയ്‌തശേഷം വിട്ടയച്ചു. 2008ല്‍ യു.പി.എ സര്‍ക്കാര്‍ വിശ്വാസവോട്ടു തേടിയപ്പോള്‍ ഇടനിലക്കാരായ സുഹൈല്‍ ഹിന്ദുസ്ഥാനി, സഞ്‌ജീവ്‌ സക്‌സേന എന്നിവര്‍ വഴി അമര്‍സിങ്‌, കോണ്‍ഗ്രസ്‌ നേതാവായ അഹമദ്‌ പട്ടേല്‍ എന്നിവര്‍ കോഴവാങ്ങിയെന്നാണ്‌ ആരോപണം. അറസ്റ്റിലായ സക്‌സേനയെയും ഹിന്ദുസ്ഥാനിയെയും തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റു ചെയ്‌തിട്ടുണ്ട്‌. കേസിലെ മുഖ്യ പ്രതി അമര്‍സിംഗ്‌ തന്നെയാണെന്നാണ്‌ പോലീസ്‌ അധികാരികളുടെ നിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക