Image

മെല്‍ബണില്‍ ദുക്‌റാന തിരുനാള്‍ ആചരിച്ചു

Published on 03 July, 2012
മെല്‍ബണില്‍ ദുക്‌റാന തിരുനാള്‍ ആചരിച്ചു

 
 



മെല്‍ബണ്‍: സെന്റ് തോമസ് ദിനത്തോടനുബന്ധിച്ച് ദുക്‌റാന തിരുനാള്‍ മെല്‍ബണിലെ ബോക്‌സിഹില്‍ പള്ളിയില്‍ ആഘോഷിച്ചു. ജൂലൈ ഒന്നിന് (ഞായര്‍) രാവിലെ 10 ന് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ പാലക്കാട് രൂപതയില്‍നിന്നെത്തിയ റവ. ഫാ. ജോയി ചീക്കപ്പാറ ആഘോഷമായ പാട്ടുകുര്‍ബാനക്ക് കാര്‍മികത്വം വഹിച്ചു. 

രണ്ടു ഗ്രൂപ്പുകളുടെ ചെണ്ടമേളത്തോട് ആരംഭിച്ച ചടങ്ങുകള്‍ക്ക് നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ആഘോഷമായ പാട്ടുകുര്‍ബാന, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടന്നു. സമാപന പ്രാര്‍ഥനയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുശേഷിപ്പുകള്‍ വണങ്ങാനും വിശ്വാസികള്‍ക്ക് അവസരം ലഭിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും ഒരുക്കി.

ഫാ. ഫെര്‍ണാണേ്ടാ ഒഎഫ്എം, റവ. ഫാ. ഫ്രാന്‍സിസ് പെരുമാടന്‍ (അലൈയ്ഡ്), റവ. ഫാ. വര്‍ഗീസ്, ഒഎഫ്എം, സീറോ മലബാര്‍ സഭ മെല്‍ബണ്‍ ചാപ്ലെയിന്‍ റവ. ഫാ. പീറ്റര്‍ കാവുംപുറം എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്കും തിരുനാളിനും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക