Image

രജനിയുടെ കൊച്ചടൈയാന്റെ സംപ്രേഷണാവകാശം ജയ ടി.വി.ക്ക്

Published on 04 July, 2012
രജനിയുടെ കൊച്ചടൈയാന്റെ സംപ്രേഷണാവകാശം ജയ ടി.വി.ക്ക്
ചെന്നൈ: രജനികാന്തിന്റെ പുതിയ സിനിമ കൊച്ചടൈയാന്റെ തമിഴ് പതിപ്പിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശം ജയ ടി.വിക്ക്. ഹൈദരാബാദ് ആസ്ഥാനമായുള്ള ലക്ഷ്മി ഗണപതി ഫിലിംസിനാണ് തെലുഗു പതിപ്പിന്റെ സംപ്രേഷണാവകാശം. കൊച്ചടൈയാന്റെ പ്രൊമോട്ടര്‍മാരായ ഈറോസ് ഇന്റര്‍നാഷനലും മീഡയ വണ്‍ ഗ്‌ളോബല്‍ എന്റര്‍ടെയ്ന്‍മെന്റും ചെന്നൈയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്.

ഈ വര്‍ഷം അവസാനത്തോടെയായിരിക്കും കൊച്ചടൈയാന്‍ തിയേറ്ററിലെത്തുകയെന്നാണ് കരുതപ്പെടുന്നത്. ജെയിംസ് കാമറൂണിന്റെ പ്രശസ്ത സിനിമ അവതാറില്‍ ഉപയോഗിച്ച പെര്‍ഫോമന്‍സ് കാപ്ചറിങ് ടെക്‌നോളജിയുടെ സഹായത്തോടെയാണ് കൊച്ചടൈയാനും ചിത്രികരിച്ചിരിക്കുന്നത്. പ്രമുഖ സംവിധായകന്‍ കെ.എസ്. രവികുമാറിന്റെ മേല്‍നോട്ടത്തില്‍ രജനിയുടെ മകള്‍ സൗന്ദര്യയാണ് കൊച്ചടൈയാന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

അതിനിടെ കൊച്ചടൈയാന്റെ ഓഡിയൊ റിലീസ് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോവില്‍ നടത്താനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നതെന്നറിയുന്നു. രജനിക്ക് ജപ്പാനിലുള്ള ജനപ്രീതി പരിഗണിച്ചാണ് ഈ നീക്കമെന്നറിയുന്നു. രജനിയെ കൂടാതെ ദീപിക പാദുക്കോണ്‍, ജാക്കി ഷ്രോഫ്, ശരത്കുമാര്‍, ശോഭന എന്നിവരും കൊച്ചടൈയാനിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക