Image

മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡ `ഡ്രീം ഗേള്‍ ഓഫ്‌ ബോളിവുഡ്‌' സ്റ്റേജ്‌ഷോ നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 23 July, 2011
മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡ `ഡ്രീം ഗേള്‍ ഓഫ്‌ ബോളിവുഡ്‌' സ്റ്റേജ്‌ഷോ നടത്തുന്നു
സെന്‍ട്രല്‍ ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ധനശേഖരണാര്‍ത്ഥം `ഡ്രീം ഗേള്‍ ഓഫ്‌ ബോളിവുഡ്‌' എന്ന മെഗാ സ്റ്റേജ്‌ഷോ നടത്തുന്നു.

താമ്പാ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററിലെ 2600-ല്‍ അധികം കാണികളെ ഉള്‍ക്കൊള്ളാന്‍ വലിപ്പമുള്ള `കറോള്‍ മോര്‍ സാനി ഹാളില്‍' വെച്ച്‌ സെപ്‌റ്റംബര്‍ പത്താംതീയതി വൈകിട്ട്‌ ഏഴുമണിക്കാണ്‌ ഈ മെഗാ ഹിന്ദി സ്റ്റേജ്‌ ഷോ അരങ്ങേറുന്നത്‌.

പരിപാടിയുടെ ആദ്യ ടിക്കറ്റ്‌ ഡോ. കിരണ്‍ പട്ടേല്‍ സ്വീകരിച്ചുകൊണ്ട്‌ ടിക്കറ്റ്‌ വില്‍പ്പനയുടെ കിക്ക്‌ഓഫ്‌ നടത്തപ്പെട്ടു. ഡ്രീംഗേള്‍സ്‌ നാഷണല്‍ സ്‌പോണ്‍സര്‍ പരിമാള്‍ ബട്ടേലാ, ഡോ. ഗോജി രാമപ്പാ, മലയാളി അസോസിയേഷന്‍ ഭാരവാഹികളായ കിഷോര്‍ പീറ്റര്‍ (വൈസ്‌ പ്രസിഡന്റ്‌), ശ്രീമതി ഷീലാ കുട്ടി (ട്രഷറര്‍), ബ്ലെസന്‍ മണ്ണില്‍ (ഐ.ടി. കണ്‍സള്‍ട്ടന്റ്‌), ഡ്രീംഗേള്‍സ്‌ എം.സി മിസ്‌ ഡീന്‍സ്‌ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: സണ്ണി മറ്റമന (813 334 1293), കിഷോര്‍ പീറ്റര്‍ (352 584 2524), ഷാലാ കുട്ടി (727 946 6554). വെബ്‌സൈറ്റ്‌: www.macftampa.com
മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡ `ഡ്രീം ഗേള്‍ ഓഫ്‌ ബോളിവുഡ്‌' സ്റ്റേജ്‌ഷോ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക