Image

" ഫ്രണ്ട്‌സ് കാര്‍ കെയര്‍ " പുതിയ മേഖലകളിലേക്ക്

ജോര്‍ജ് തുമ്പയില്‍ Published on 23 July, 2011
" ഫ്രണ്ട്‌സ് കാര്‍ കെയര്‍ " പുതിയ മേഖലകളിലേക്ക്
ന്യൂജേഴ്‌സി : ന്യൂജേഴ്‌സി മലയാളികളുടെ വാഹന സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും തുണയായി നിന്ന " ഫ്രണ്ട്‌സ് കാര്‍ കെയര്‍ " പുതിയ മേഖലകളിലേക്ക്.

ലോകത്തെവിടെയും നിര്‍മ്മിക്കപ്പെട്ട ഓട്ടോമൊബൈലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതു കൂടാതെ സമയാസമയങ്ങളില്‍ ചെയ്യേണ്ട മെയിന്റനസ്, സ്റ്റേറ്റ് ഇന്‍സ്പക്ഷനുകള്‍, സ്റ്റേറ്റ് അംഗീകരിച്ച എമിഷന്‍ റിപ്പയറുകള്‍ , ബോഡി ഷോപ് എന്നീ സൗകര്യങ്ങള്‍ ഫ്രണ്ട്‌സ് കാര്‍ കെയറില്‍ ലഭ്യമായിരുന്നു. ടയറുകള്‍ , ബാറ്ററികള്‍ , തുടങ്ങി ഒരു വാഹനത്തിനു വേണ്ട എന്തും ഇവിടെ ലഭ്യമായിരുന്നു.

ഏറ്റവും വിലകുറവില്‍ ഡെല്‍റ്റായുടെ ഗ്യാസൊലീന്‍ , ഡീസല്‍ റീടെയില്‍ വ്യാപാരം തുടങ്ങിയത് ഇവിടെയുളള മലയാളികള്‍ക്ക് ആശ്വാസമായിരുന്നു.

ഇപ്പോള്‍ ഫ്രീഡം റെന്റ് എ കാര്‍ വിപുലപ്പെടുത്തിയതോടെ ഉപഭോക്താക്കളുടെ യാത്രാവശ്യങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കിയിരിക്കുകയാണ് ഈ പ്രസ്ഥാപനം. കാറുകള്‍ , മിനിവാനുകള്‍ , 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന വാനുകള്‍ , കാര്‍ഗോ വാനുകള്‍ , മൂവിംഗ് ട്രക്കുകള്‍ തുടങ്ങി വാഹനങ്ങളുടെ വിപുലമായ ഒരു ശ്രേണി തന്നെ ഒരുക്കിയിട്ടിരിക്കുകയാണ് ഇവിടെ.

യൂസ്ഡ് കാറുകളുടെ ക്രയവിക്രയവും ഇവിടെ നടക്കുന്നു. റിപ്പയര്‍ ചെയ്യാന്‍ ഏല്‍പിക്കുന്ന കാറുകള്‍ തിരികെ ലഭിക്കുന്നതുവരെ, ആവശ്യമെങ്കില്‍ , സൗജന്യമായി പകരം കാര്‍ ലഭിക്കും.

ഇങ്ങനെ ഒരു കൂരയ്ക്ക് കീഴെ വാഹനസംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും സമീപിക്കാവുന്ന ന്യൂജേഴ്‌സിയിലെ ഏക മലയാളി സ്ഥാപനമെന്ന ഖ്യാതി നേടിയ ഫ്രണ്ട്‌സ് കാര്‍ കെയറിന്റെ സാരഥി അലക്‌സ് കൊരട്ടി, മറുനാട്ടില്‍ വിജയഗാഥ രചിക്കുകയാണ്.

വിവരങ്ങള്‍ക്ക് അലക്‌സ് - (908) 229 8051
                             - (201) 833 4200
" ഫ്രണ്ട്‌സ് കാര്‍ കെയര്‍ " പുതിയ മേഖലകളിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക