Image

മോഹന്‍ലാലിനെതിരെ രാജീവ് പിള്ള

Published on 05 July, 2012
മോഹന്‍ലാലിനെതിരെ രാജീവ് പിള്ള
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന 'കര്‍മ്മയോദ്ധ'യില്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മിന്നുന്ന പ്രകടനത്തിലൂടെ താരമായ രാജീവ് പിള്ള വില്ലനാവുന്നു. ഏറെ പുതുമയും വ്യത്യസ്തതയുമുള്ള വില്ലന്‍ കഥാപാത്രമായതിനാലാണ് ഈ റോളിലേക്ക് രാജീവ് പിള്ളയെ തിരഞ്ഞെടുത്തതെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടു. രാജീവ് പിള്ളയെക്കൂടാതെ ഗോവിന്ദ് പത്മസൂര്യയും രജത്ത് മേനോനും 'കര്‍മ്മയോദ്ധ'യിലെ രണ്ടു സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് ആദ്യവാരം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തിന് ആദ്യം നല്കിയിരുന്ന പേര് 'ദി ചേസ്' എന്നായിരുന്നു. മിസ്ഡ് കോള്‍ പ്രണയം ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ വരുത്തി വയ്ക്കുന്ന ദുരന്തങ്ങളും അതേത്തുടര്‍ന്നുള്ള അന്വേഷണങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. അന്വേഷണോദ്യോഗസ്ഥന്റെ റോളിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുംബൈ, കൊച്ചി, മൂന്നാര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളാണ് 'കര്‍മ്മയോദ്ധ'യുടെ പ്രധാന ലൊക്കേഷനുകള്‍. അടുത്ത വര്‍ഷം ആദ്യം ഈ ചിത്രം തീയേറ്ററുകളിലെത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക