Image

ഉര്‍വശിക്കൊപ്പം പോകേണ്ടെന്ന് മകള്‍ കുഞ്ഞാറ്റ

Published on 06 July, 2012
ഉര്‍വശിക്കൊപ്പം പോകേണ്ടെന്ന് മകള്‍ കുഞ്ഞാറ്റ
കൊച്ചി: ഉര്‍വശിക്കൊപ്പം തനിക്ക് പോകാനാവില്ലെന്ന് മകള്‍ കുഞ്ഞാറ്റ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് അമ്മയായ നടി ഉര്‍വശിയുടെ കൂടെ കുട്ടിയെ അയയ്ക്കാന്‍ സാധിക്കില്ലെന്ന് കുടുംബ കോടതിയും വ്യക്തമാക്കി.

ആഴ്ചയില്‍ രണ്ട് ദിവസവും അവധി ദിവസങ്ങളിലും മകളോടൊപ്പം കഴിയാന്‍ ഉര്‍വശിയെ കോടതി അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇത് തിരുത്തി ഞായറാഴ്ചകളില്‍ രണ്ട് മണിക്കൂര്‍ മകളോടൊപ്പം കഴിയാന്‍ അനുവാദം നല്‍കി. കൂടാതെ, വെള്ളിയാഴ്ച മകളോടൊപ്പം കഴിയാന്‍ കോടതി അനുവാദം നല്‍കിയെങ്കിലും അമ്മയോടൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് മകള്‍ കുഞ്ഞാറ്റ കോടതിയെ രേഖാമൂലം അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 4.30 വരെ കുഞ്ഞാറ്റയെ ഉര്‍വശിക്കൊപ്പം അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുന്‍ ഭര്‍ത്താവും നടനുമായ മനോജ് കെ. ജയന്‍ മകളുമൊത്ത് വെള്ളിയാഴ്ച കൊച്ചിയിലെ കുടുംബ കോടതിയിലെത്തിയത്. എന്നാല്‍, കുട്ടിയെ ഉര്‍വശിക്കൊപ്പം അയയ്ക്കാനാവില്ലെന്ന് കണ്ട കോടതി കുഞ്ഞാറ്റയെ മനോജ് കെ. ജയനൊപ്പം വിട്ടു. ഉര്‍വശിയുടെ അഭിഭാഷകന്‍ സാവകാശം ചോദിച്ചതിനെ തുടര്‍ന്ന് കേസ് ചൊവ്വാഴ്ചയ്ക്ക് മാറ്റി.

ഇപ്പോഴത്തെ നിലയില്‍ കുട്ടിയെ ഉര്‍വശിയോടൊപ്പം വിടാനാവില്ലെന്ന് മനോജ് കെ. ജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക